കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 08:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെസിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. തോല്‍വിയുടെ വക്കില്‍ നിന്നും ഉജ്ജ്വലമായി തിരിച്ചുവന്നാണ് ടൈറ്റന്‍സ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. കൗമാര താരങ്ങളായ കെ.ആര്‍. രോഹിതിന്റെയും മൊഹമ്മദ് ഇനാന്റെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് തൃശൂരിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ ആറ് വിക്കറ്റിന് 172 റണ്‍സെടുത്തു. മഴയെ തുടര്‍ന്ന് ഒന്‍പത് ഓവറില്‍ 83 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍, നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 20 ഓവറില്‍ 172/6 തൃശൂര്‍ ടൈറ്റന്‍സ് 8.2 ഓവറില്‍ 83/6 (വിജയലക്ഷ്യം വിജെഡി : ഒന്‍പത് ഓവറില്‍ 83)

തൃശൂരിനെതിരെ പുതിയൊരു ഓപ്പണിങ് കൂട്ടുകെട്ടുമായിട്ടായിരുന്നു കൊച്ചി കളിക്കാനിറങ്ങിയത്. വിനൂപ് മനോഹരനൊപ്പം ഇന്നിങ്‌സ് തുറന്ന ജോബിന്‍ ജോബി തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്. ആനന്ദ് ജോസഫിനെ ആദ്യ ഓവറില്‍ രണ്ട് തവണ അതിര്‍ത്തി കടത്തിയ ജോബിന്‍, ആസിഫ് സലാം എറിഞ്ഞ രണ്ടാം ഓവറില്‍ തുടരെ ഒരു സിക്‌സും രണ്ട് ഫോറും നേടി. മറുവശത്ത് വിനൂപ് മനോഹരനും തകര്‍ത്തടിച്ചതോടെ 4.3 ഓവറില്‍ കൊച്ചിയുടെ സ്‌കോര്‍ അമ്പത് കടന്നു. 18 പന്തുകളില്‍ 33 റണ്‍സെടുത്ത ജോബിന്‍, ആനന്ദ് ജോസഫിന്റെ പന്തില്‍ അഹ്‌മദ് ഇമ്രാന്‍ ക്യാച്ചെടുത്താണ് പുറത്തായത്. തുടര്‍ന്നെത്തിയ മൊഹമ്മദ് ഷാനു ആദ്യ രണ്ട് പന്തുകളിലും ബൗണ്ടറിയുമായാണ് തുടങ്ങിയതെങ്കിലും എട്ട് റണ്‍സെടുത്ത് പുറത്തായി. 33 റണ്‍സെടുത്ത വിനൂപ് മനോഹരനെ എം.എസ്. അഖില്‍ ക്ലീന്‍ ബൗള്‍ഡാക്കിയതോടെ കൊച്ചിയുടെ റണ്ണൊഴുക്കിന് ബ്രേക്ക് വീണു.

തുടര്‍ന്നെത്തിയ പി.കെ. മിഥുന്‍ 11-ഉം ആദി അഭിലാഷ് 14-ഉം കാര്‍ത്തിക് ബി. നായര്‍ ആറും റണ്‍സെടുത്ത് പുറത്തായി. മധ്യനിര തകര്‍ന്നടിഞ്ഞപ്പോഴും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സച്ചിന്‍ സുരേഷും ആല്‍ഫി ഫ്രാന്‍സിസ് ജോണും ചേര്‍ന്ന് 29 പന്തുകളില്‍ നേടിയ 50 റണ്‍സാണ് കൊച്ചിയെ 172 എന്ന മികച്ച സ്‌കോറിലെത്തിച്ചത്. സച്ചിന്‍ 23-ഉം ആല്‍ഫി 27-ഉം റണ്‍സുമായി പുറത്താകാതെ നിന്നു. തൃശൂരിനായി എം.എസ്. അഖിലും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് കൗമാരതാരം കെ.ആര്‍. രോഹിത് തകര്‍പ്പന്‍ ഷോട്ടുകളുമായി മികച്ച തുടക്കം നല്‍കി. തൃശൂര്‍ 5.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്ത് നില്‍ക്കെ മഴ മൂലം കളി തടസ്സപ്പെട്ടു. വിജയലക്ഷ്യം ഒന്‍പത് ഓവറില്‍ 83 റണ്‍സായി പുനര്‍നിശ്ചയിച്ചതോടെ തൃശൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 22 പന്തുകളില്‍ 35 റണ്‍സാണ്. എന്നാല്‍ കളി പുനരാരംഭിച്ച് ആദ്യ രണ്ട് പന്തുകളില്‍ തന്നെ കെ.ആര്‍. രോഹിതും (35) എ.കെ. അര്‍ജുനും (0) മടങ്ങി. തൊട്ടടുത്ത ഓവറില്‍ സഞ്ജീവ് സതീശനും (4) നിഖില്‍ തോട്ടത്തും (0) കൂടി മടങ്ങിയതോടെ ആറ് വിക്കറ്റിന് 56 റണ്‍സെന്ന നിലയിലായിരുന്നു ടൈറ്റന്‍സ്.

നാല് വിക്കറ്റുകള്‍ ശേഷിക്കെ ജയിക്കാന്‍ വേണ്ടത് 14 പന്തുകളില്‍ നിന്ന് 27 റണ്‍സ്. കളി കൈവിട്ടെന്ന് തോന്നിച്ച ഘട്ടത്തില്‍ ക്രീസിലെത്തിയ മൊഹമ്മദ് ഇനാന്റെ തകര്‍പ്പന്‍ പ്രകടനമാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ബേസില്‍ തമ്പി എറിഞ്ഞ എട്ടാം ഓവറില്‍ തുടരെ രണ്ട് സിക്‌സും ഒരു ഫോറും നേടിയാണ് ഇനാന്‍ കളി തൃശൂരിന് അനുകൂലമാക്കിയത്. നാല് പന്തുകള്‍ ബാക്കിനില്‍ക്കെ ടൈറ്റന്‍സ് ലക്ഷ്യത്തിലെത്തി. മൊഹമ്മദ് ഇനാന്‍ 18ഉം എം എസ് അഖില്‍ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു. കൊച്ചിക്ക് വേണ്ടി ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

Tags: KCLKochi Blue Tigersthrissur titans
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies