4ജിയേക്കാൾ ഇരുപത് മടങ്ങ് വേഗം; ലളിതമായ വിതരണ സംവിധാനം; 5ജി വിപ്ലവത്തിനൊരുങ്ങി രാജ്യം- 5G in India
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

4ജിയേക്കാൾ ഇരുപത് മടങ്ങ് വേഗം; ലളിതമായ വിതരണ സംവിധാനം; 5ജി വിപ്ലവത്തിനൊരുങ്ങി രാജ്യം- 5G in India

Janam Web Desk by Janam Web Desk
Aug 4, 2022, 03:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്പെക്ട്രം ലേലം പ്രതീക്ഷിച്ചതിലും വിജയകരമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബർ മാസം മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളിൽ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

4ജിയേക്കാൾ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് പരമാവധി 20 ജിബിപിഎസ് വേഗത 5ജിയിൽ ഉണ്ടാകും. 4ജിയുടെ പരമാവധി വേഗത ഒരു ജിബിപിഎസ് ആണ്.

കണക്ടിവിറ്റിയിൽ കാലതാമസം കുറവാണ് എന്നതും 5ജിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്. ബിസിനസ്സ് ആപ്പുകളുടെയും ഓൺലൈൻ ഗെയിമിംഗിന്റെയും വീഡിയോ കോൺഫറൻസിംഗിന്റെയും സ്വയം നിയന്ത്രിത വാഹനങ്ങളുടെയും പ്രവർത്തനക്ഷമത മറ്റൊരു നിലവാരത്തിലേക്ക് ഉയർത്താൻ 5ജിക്ക് സാധിക്കും.

3ജിയിൽ നിന്നും 4ജിയിലേക്കുള്ള മാറ്റം പോലെ ആയിരിക്കില്ല, 5ജിയിലേക്കുള്ള മുന്നേറ്റം എന്ന് ചുരുക്കം. ഇന്റർനെറ്റ് സേവനത്തിന്റെ നിർവചനം തന്നെ മറ്റൊന്നാകും. വിതരണം ലളിതമാണ് എന്നത് 5ജിയുടെ ഏറ്റവും വലിയ ആകർഷക ഘടകങ്ങളിൽ ഒന്നാണ്. ടവറുകൾക്ക് പുറമെ കെട്ടിടങ്ങൾ, തെരുവ് വിളക്കുകൾ, പോസ്റ്റുകൾ എന്നിവയിൽ ഘടിപ്പിക്കാവുന്ന ചെറിയ ആന്റിനകൾ വഴി വലിയ തോതിൽ ഡേറ്റ കൂടുതൽ ഇടങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും.

അതേസമയം, ആദ്യ കാലങ്ങളിൽ 5ജി സേവനം അൽപ്പം ചിലവേറിയതായേക്കും. സ്പെക്ട്രം ലേലത്തിൽ ഉൾപ്പെടെ വലിയ തുകകൾ ചിലവഴിച്ച ടെലികോം കമ്പനികൾ, മുടക്ക് മുതൽ തിരികെ പിടിക്കാനാകും ആദ്യ ഘട്ടത്തിൽ ശ്രമിക്കുക. ഇത് 4ജി സേവനങ്ങളുടെയും നിരക്ക് വർദ്ധനക്ക് കാരണമാകും.

റിലയൻസ് ജിയോ ഇൻഫോകോം, ഭാരതി എയർടെൽ, വോഡഫോൺ- ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി ലേലത്തിൽ സ്പെക്ട്രം സ്വന്തമാക്കിയിരിക്കുന്നത്. സൗജന്യ സിം കാർഡുകളിലൂടെയും 4ജി ഫീച്ചർ ഫോണുകളിലൂടെയും പരിധിയില്ലാത്ത സൗജന്യ 4ജി സേവനങ്ങളിലൂടെയും വിപണിയിൽ തരംഗം ഷ്ടിച്ച റിലയൻസ് ജിയോ ഇൻഫോകോമിൽ വലിയ പ്രതീക്ഷയാണ് ഉപഭോക്താക്കൾ വെച്ച് പുലർത്തുന്നത്. അദാനി ഗ്രൂപ്പിന്റെ ടെലികോം രംഗത്തേക്കുള്ള കടന്നു വരവും വിപ്ലവകരമായിരിക്കും എന്നാണ് ബിസിനസ്സ് രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിപണിയിൽ ജിയോയുമായി കടുത്ത മത്സരം കാഴ്ചവെക്കുന്ന എയർടെലും ഉപഭോക്താക്കളെ ആകർഷിക്കാൻ വലിയ പദ്ധതികൾക്ക് രൂപം നൽകുന്നതായാണ് വിവരം. ലയനത്തിന് ശേഷം ക്രമാനുഗതമായി സേവന ഗുണനിലവാരം വർദ്ധിപ്പിക്കുകയും പാക്കേജുകൾ കൂടുതൽ ആകർഷകമാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന വോഡഫോൺ- ഐഡിയയും മികച്ച മത്സരം കാഴ്ചവെക്കും എന്നത് ഉറപ്പാണ്.

Tags: 5G
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies