കണ്ണൂർ : പാർട്ടി കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിട്ടികളും സാമ്പത്തിക ഇടപാടുകളും നടത്തരുതെന്ന് സിപിഎം നേതൃത്വത്തിന്റെ താക്കീത്. കണ്ണൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനായി സമ്മാന പദ്ധതികളും ചിട്ടി നടത്തിപ്പും നടത്തിയിരുന്നു. ഇത് പുറത്തറിഞ്ഞതോടെ വൻ വിവാദമായി. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന കമ്മിറ്റി എല്ലാ കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയത്.
കണ്ണൂർ ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിന് ഫണ്ട് നേടാൻ വേണ്ടിയാണ് ചിട്ടി ആരംഭിച്ചത്. ബക്കറ്റ് പിരിവ് നിർത്തി ഇപ്പോൾ ചിട്ടിയായി എന്നാണ് സമൂഹമാദ്ധ്യങ്ങളിൽ ഉൾപ്പെടെ വിമർശനങ്ങൾ ഉയരുന്നത്.
പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ വായനശാലകൾക്കും സാംസ്‌കാരിക ശാലകൾക്കും ചിട്ടി നടത്താം. അതിന് നിയന്ത്രണമില്ല.
Comments