ഇഞ്ചിയും പ്രശ്‌നക്കാരൻ; കഴിച്ചാലുള്ള ദൂഷ്യഫലങ്ങൾ അറിയാം.. - side effects of ginger
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഞ്ചിയും പ്രശ്‌നക്കാരൻ; കഴിച്ചാലുള്ള ദൂഷ്യഫലങ്ങൾ അറിയാം.. – side effects of ginger

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 02:39 pm IST
FacebookTwitterWhatsAppTelegram

ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങൾ, വയറുവേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇഞ്ചി കഴിക്കുന്നത് പരിഹാരമാകാറുണ്ട്. ഇഞ്ചിയിട്ട ചായ കുടിച്ച് നാം പനിയകറ്റുകയും, ഇഞ്ച് നീര് കുടിച്ച് ദഹനക്കേടിന് പരിഹാരം കാണുകയുമെല്ലാം നാം ചെയ്യും. ഓക്കാനം, വയറിളക്കം, ഛർദ്ദി എന്നിവയ്‌ക്കും ഒരുപരിധിവരെ ഇഞ്ചി ആശ്വാസം നൽകും. എന്നാൽ ഏറെ ഗുണമുണ്ടെന്ന് കരുതി ഇഞ്ചി അമിതമായി കഴിച്ചാൽ എന്താണ് സംഭവിക്കുക എന്നറിയാമോ..
ഇഞ്ചി പൊതുവെ ശരീരത്തിന് ചൂട് നൽകുന്ന പദാർത്ഥമാണ്. അതുകൊണ്ട് തന്നെ അമിതമായി ഇഞ്ചി കഴിച്ചാൽ അത് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. നെഞ്ചെരിച്ചിൽ, വയറിളക്കം എന്നിവയ്‌ക്ക് ഇഞ്ചിയുടെ അമിത ഉപഭോഗം കാരണമാകാം.

ഗർഭച്ഛിദ്രത്തിനുള്ള സാധ്യത: അധികമായി ഇഞ്ചി കഴിക്കുന്നത് മൂലം ഗർഭാശയം സങ്കോചിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണികളുടെ ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി അമിതമായി ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. കൂടാതെ അതികഠിനമായ നെഞ്ചെരിച്ചിലിനും ഇഞ്ചി കാരണമായേക്കും. ഇത് ഗർഭിണികൾക്കുണ്ടാക്കുന്ന അസ്വസ്ഥതകൾ വർധിപ്പിക്കാൻ ഇടയാകും.

ഹൃദയപ്രശ്നങ്ങൾ: വളരെയധികം ഇഞ്ചി കഴിക്കുന്നത് ഹൃദയസ്പന്ദനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കാഴ്ച മങ്ങുക, ഉറക്കമില്ലായ്മ എന്നിവയ്‌ക്ക് കാരണമായേക്കും. അതുവഴി രക്തസമ്മർദ്ദം കുറയുന്നതിനും ഹൃദയാഘാതത്തിനുള്ള സാധ്യതയയും വർധിക്കും

വയറുവേദന: ദഹനക്കേടും വയറ്റിലെ മറ്റ് പ്രശ്നങ്ങളും സുഖപ്പെടുത്താൻ ഇഞ്ചി സഹായിക്കുന്നത് പോലെ തന്നെ അമിതമായ ഇഞ്ചിയുടെ ഉപയോഗം ഇതേ പ്രശ്നങ്ങൾക്ക് തന്നെ കാരണമായേക്കാമെന്നാണ് പറയപ്പെടുന്നത്. വയറ്റിൽ പിത്തരസം ഉത്പാദിപ്പിക്കാൻ ഇഞ്ചിക്ക് കഴിയും. ഇത് ആമാശയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. അതുമൂലം ചിലപ്പോൾ വയറുവേദനയും സംഭവിച്ചേക്കാം. വയറ്റിനുള്ളിൽ ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നതിനും ഇഞ്ചി കാരണമാകാറുണ്ട്.

പ്രമേഹ രോഗികൾക്ക് നല്ലതല്ല: അമിതമായ ഇഞ്ചി ഉപയോഗം പ്രമേഹ രോഗികളെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്. കാരണം ഇഞ്ചി രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകാറുണ്ട്. ഇതുമൂലം തലകറക്കവും ക്ഷീണവും അനുഭവപ്പെട്ടേക്കാം.

രക്തസ്രാവത്തിന് കാരണമാകാം: ആർത്തവ സംബന്ധമായോ മറ്റോ നിങ്ങൾ ബ്ലീഡിംഗ് നേരിടുന്നുണ്ടെങ്കിൽ ഇഞ്ചി കഴിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇഞ്ചി കഴിക്കണമെങ്കിൽ ഡോക്ടറുടെ നിർദേശത്തിന് അനുസരിച്ച് മാത്രം പ്രവർത്തിക്കുക.

ചർമ്മത്തിൽ തിണർപ്പുകൾ രൂപപ്പെടാം: ഇഞ്ചി എല്ലാവരുടെ ശരീരത്തിനും ചിലപ്പോൾ അനുയോജ്യമാകണമെന്നില്ല. ചിലർക്ക് ഇഞ്ചി അലർജിയുണ്ടാക്കിയേക്കാം. ഇത് ശരീരത്തിൽ ഹോർമോൺ വ്യതിയാനത്തിന് കാരണമാകുകയും ചൊറിച്ചിലുണ്ടാക്കുകയും ചെയ്യുന്നു.

Tags: HealthGingerSide effects
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies