' പ്രൊഫൈൽ ചിത്രങ്ങൾ പലസ്തീനും യുക്രൈയ്‌നിനും വേണ്ടി മാറ്റിയവരാണ് ത്രിവർണ്ണ പതാക ആക്കുന്നതിനെ ചോദ്യം ചെയ്യുന്നത്‘: രൂക്ഷവിമർശനവുമായി അമിത് മിശ്ര
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ പ്രൊഫൈൽ ചിത്രങ്ങൾ പലസ്തീനും യുക്രൈയ്‌നിനും വേണ്ടി മാറ്റിയവരാണ് ത്രിവർണ്ണ പതാക ആക്കുന്നതിനെ ചോദ്യം ചെയ്യുന്നത്‘: രൂക്ഷവിമർശനവുമായി അമിത് മിശ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കണമെന്നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കുറ്റപ്പെടുത്തുന്നവരെ വിമർശിച്ച് ക്രിക്കറ്റ് താരം അമിത് മിശ്ര.തങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ പലസ്തീനും യുക്രൈയ്‌നിനും വേണ്ടി മാറ്റിയവരാണ് ത്രിവർണ്ണ പതാക ആക്കുന്നതിനെ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

തങ്ങളുടെ പ്രൊഫൈൽ ചിത്രം പലസ്തീനിലേക്കും യുക്രൈയ്നിലേക്കും മാറ്റുന്നവർ ഇപ്പോൾ ഞങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയാൽ എന്ത് സംഭവിക്കുമെന്ന് ചോദിക്കുന്നു, ഇത് ഞങ്ങളുടെ അവകാശവും ഞങ്ങളുടെ ദേശീയപതാകയോട് സ്‌നേഹവും ആദരവും പ്രകടിപ്പിക്കാനുള്ള ഒരു സുവർണാവസരവുമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഹർ ഘർ തിരംഗ ക്യാമ്പയിനിന്റെ പേരിൽ സർക്കാരിനെ കടന്നാക്രമിക്കുമ്പോഴും പരിഹസിക്കുമ്പോഴും ചിലർ പലസ്തീനുമായും യുക്രൈയ്‌നുമായും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്ക് പ്രശ്‌നം ഉണ്ടാകുമ്പോൾ അവ പ്രൊഫെൽ ചിത്രങ്ങളാക്കി കൂടെ നിൽക്കും. എന്നാൽ രാജ്യത്തിനോടും പതാകയോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനെ കുറ്റപ്പെടുത്തുന്നവരുടെ കപടതയാണ് താരം തുറന്നു കാട്ടിയതെന്ന് പലരും അഭിപ്രായപ്പെട്ടു.

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദേശീയത ആഘോഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെ ജനങ്ങളോട് ത്രിവർണ്ണ പതാക പ്രൊഫൈൽ ചിത്രമാക്കാൻ നിർദേശിച്ചിരുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ പതാക ഉയർത്താൻ പ്രോത്സാഹിപ്പിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

Tags: Amit Mishra
Share
Tweet
SendShare

More News from this section

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies