അതിർത്തി കടന്ന് വിമാനം പറന്നാൽ ഇനി നോക്കിനിൽക്കില്ല, ചർച്ചയുമില്ല: ചൈനയുടെ കേന്ദ്രത്തിലെത്തി താക്കീത് നൽകി വ്യോമസേന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി കടന്ന് വിമാനം പറന്നാൽ ഇനി നോക്കിനിൽക്കില്ല, ചർച്ചയുമില്ല: ചൈനയുടെ കേന്ദ്രത്തിലെത്തി താക്കീത് നൽകി വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2022, 10:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചൈന ലഡാക്കിൽ നടത്തുന്ന  പ്രകോപനങ്ങൾക്കെതിരെ ഇന്ത്യൻ വ്യോമസേനയുടെ  താക്കീത്. ചൈനയുടെ അതിർത്തിയിലെ ചുസൂൽ മോൾഡോവിൽ നേരിട്ട് എത്തിയാണ് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥർ ചൈനയുടെ നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പതിവ് ചർച്ചകൾക്ക് വിപരീതമായി ഇന്ത്യൻ വ്യോമസേന കരസേനയ്‌ക്കൊപ്പം നേരിട്ട് ചൈനയുടെ അതിർത്തിയിലെത്തി പ്രത്യേക ചർച്ച നടത്തിയത്.

ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥരാണ് ചൈനയുമായി നേരിട്ട് സംവദിച്ചത്. ഇന്ത്യൻ സൈന്യത്തിന്റെ മേജർ ജനറലും, വ്യോമസേനയുടെ എയർ കമ്മഡോറുമാണ്  ചൈനീസ് സൈനിക ഉദ്യോഗസ്ഥരെ അടിയന്തിരമായി അവരുടെ കേന്ദ്രത്തിലെത്തി വ്യോമാതിർത്തി ലംഘനത്തിലെ ഗൗരവം ധരിപ്പിച്ചത്. ലഡാക്കിലെ അതിർത്തിയിൽ പലതവണ ചൈന വ്യോമാതിർത്തി ലംഘനങ്ങൾ നടത്തിക്കഴിഞ്ഞു. ഇത്തരം സംഭവങ്ങളുടെ മുഴുവൻ തെളിവുകളും നിരത്തിയാണ് ഇന്ത്യൻ വ്യോമസേന മുന്നറിയിപ്പ് നൽകിയതെന്ന് പ്രതിരോധ വിദഗ്ധർ അറിയിച്ചു.

ഇന്ത്യൻ വ്യോമസേന ഇതാദ്യമായിട്ടാണ് ലഡാക്കിലെ സൈനിക ചർച്ചകളിൽ ഇടപെടുന്നത്. ലഡാക്കിലെ എല്ലാ അതിർത്തി മേഖലയിലും റഡാറുകൾ വിന്യസിച്ചാണ് നിരീക്ഷണം എന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമസേന ഉദ്യോഗസ്ഥർ നേരിട്ട് ചൈനീസ് ഉദ്യോഗസ്ഥരെ അവരുടെ കേന്ദ്രത്തിലെത്തി താക്കീത് നൽകിയത്.

ചൈനയുടെ അതിർത്തിയിലെ എല്ലാ നീക്കവും നിരീക്ഷിക്കുന്ന സംവിധാനമാണ് ഇന്ത്യൻ വ്യോമകമാന്റ് ലഡാക്കിൽ സ്ഥാപിച്ചിരിക്കുന്നത്. അംബാലയിൽ നിന്നല്ലാതെ ലഡാക്കിൽ നിന്ന് നേരിട്ട് പറക്കാൻ പാകത്തിനാണ് വിവിധ വ്യോമസേനാ വിഭാഗങ്ങളെ സംയോജിപ്പി ച്ചിരിക്കുന്നത്.

അതിർത്തിയിൽ നിന്നും അകന്ന് 10 കിലോമീറ്റർ ദൂരം വരെ മാത്രമേ ഇരുപക്ഷവും വ്യോമനിരീക്ഷണം നടത്താവൂ എന്നതാണ് ചൈന തുടർച്ചയായി ലംഘിക്കുന്നത്. ചൈനയുടെ ഏതെങ്കിലും വിമാനങ്ങൾ അതിർത്തികടക്കുന്നതയി ശ്രദ്ധയിൽപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന സൂചനയും ഇന്ത്യ നൽകിക്കഴിഞ്ഞു. ഇന്ത്യൻ വ്യോമസേന വലിയ തോതിൽ ആകാശ വിന്യാസം നടത്തുമെന്ന ശക്തമായ താക്കീതാണ് നൽകിയിരിക്കു ന്നതെന്നും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

Tags: india-china
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies