തായ്പേയ്: തായ്വാൻ ഉന്നത പ്രതിരോധ വിദഗ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. മിസൈൽ ഗവേഷണ സംഘത്തിലെ ഗവേഷകനായ ഔ യാങ് ലി-ഹ്സിംഗിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
രാവിലെയോടെയായിരുന്നു പിംഗ്ടംഗിലെ്, ഹോട്ടൽ മുറിയിൽ ഹ്സിംഗിനെ അവശ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃയദാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
നാഷണൽ ചുംഗ്-ഷാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഉപമേധാവിയാണ്ഔ യാങ് ലി-ഹ്സിംഗ്. ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഹ്സിംഗ് പിംഗ്ടംഗിൽ എത്തിയത്. ഹ്സിംഗിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം ചൈന-തായ്വാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിരോധ രംഗത്തെ ഉന്നത ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം എങ്കിലും കൊലപാതകത്തിനുള്ള സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്.
Comments