ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതി ഐഎസ്ആർഒ. ആദ്യമായി നിർമ്മിച്ച ചെറിയ റോക്കറ്റ് എസ്എസ്എൽവി വിജയകരമായി വിക്ഷേപിച്ചു. രണ്ട് ഉപഗ്രഹങ്ങളുമായി രാവിലെ 9.18ഓടെയായിരുന്നു എസ്എസ്എൽവി ബഹിരാകാശത്തേക്ക് കുതിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഇതിനോടകം തന്നെ എസ്എസ്എൽവി വിക്ഷേപണത്തിന്റെ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. എസ്എസ്എൽവിയുടെ വിക്ഷേപണം ഐഎസ്ആർഒയുടെ ചരിത്രത്തിലെ സുപ്രധാന നാഴികകല്ലാണ്.
എർത്ത് ഒബ്സർവേഷൻ സാറ്റ്ലൈറ്റ് (ഇഒഎസ്-02), ആസാദി സാറ്റ് എന്നീ ഉപഗ്രഹങ്ങളെയും വഹിച്ചാണ് എസ്എസ്എൽവി ബഹിരാകാശത്തേക്ക് കുതിച്ചത്. വിക്ഷേപിച്ച് 9ാം മിനിറ്റിനുള്ളിൽ ഇഒഎസ്-02 ഭ്രമണപഥത്തിൽ വിജയകരമായി സ്ഥാപിച്ചു. പിന്നീട് രണ്ട് മിനിറ്റുകൾക്ക് ശേഷം ആസാദിസാറ്റും ഭ്രമണപഥത്തിൽ സ്ഥാപിച്ചതോടെയാണ് ദൗത്യം വിജയമായത്. ഇതിൽ ആസാദിസാറ്റിന്റെ നിർമ്മാണത്തിൽ പങ്കാളികളായിരിക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ്.
Comments