ആലുവ: മങ്കിപോക്സ് ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ചാടിപ്പോയി. യുപി സ്വദേശിയായ മുപ്പതുകാരനാണ് ആശുപത്രിയിൽ നിന്ന് ചാടിപ്പോയത്.
കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണു മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടത്.
ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ചിക്കൻപോക്സ് ആണെന്നു സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണു കടന്നുകളഞ്ഞത്. കൊറോണ ബാധിതർക്കുള്ള വാർഡിലാണു യുവാവിനെ കിടത്തിയിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം മങ്കിപോക്സ് ലക്ഷണത്തെ തുടർന്ന് കണ്ണൂരിൽ ഏഴ് വയസുകാരിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ യുകെയിൽ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.
Comments