കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ ഒരു വർഷത്തേക്ക് നീട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ ഒരു വർഷത്തേക്ക് നീട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2022, 05:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ ഡെപ്യൂട്ടേഷൻ ഒരു വർഷത്തേക്ക് നീട്ടി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ പദവിയാണ് നീട്ടിയത്. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ആക്കിയത് വിവാദമായി നിൽക്കെയാണ് പുതിയ ഇടപെടൽ.

മലയാളം അസോസിയേറ്റ് പ്രൊഫസറായുള്ള നിയമന പട്ടികയിൽ ഒന്നാം റാങ്കാണ് പ്രിയ വർഗീസിന് ലഭിച്ചത്. ഉദ്യോഗാർത്ഥികളുടെ പട്ടികയിൽ ഒന്നാം റാങ്ക് നൽകിയെങ്കിലും ഇത് വരെ കണ്ണൂർ സർവ്വകലാശാലയിലെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല.

കേരളവർമ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു പ്രിയ. കഴിഞ്ഞ നവംബറിൽ വൈസ് ചാൻസലറുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകുകയായിരുന്നു. ഇതും വിവാദമായിരുന്നു. ഇതേ തുടർന്ന് റാങ്ക് പട്ടിക മാറ്റിവെച്ചെങ്കിലും കഴിഞ്ഞ മാസം സിൻഡിക്കേറ്റ് ചേർന്ന് പട്ടിക അംഗീകരിക്കുകയായിരുന്നു.

അസോസിയേറ്റ് പ്രൊഫസർ നിയമനം ലഭിച്ചാൽ പ്രിയയ്‌ക്ക് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ നിയമനം കിട്ടും. ഇത് മുന്നിൽ കണ്ടാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ പദവി ഒരു വർഷത്തേക്ക് നീട്ടിയത്.

പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി നൽകിയ നിയമനം ചട്ട വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് ഗവർണർ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം തേടി. യുജിസി ചട്ടപ്രകാരം വേണ്ടുന്ന എട്ട് വർഷത്തെ അദ്ധ്യാപന പരിചയമില്ലാതെയാണ് പ്രിയ വർഗീസിന് സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ ഒഴിവിൽ ഒന്നാം റാങ്ക് നൽകിയതെന്നാണ് പരാതി.

പരാതിയിൽ കണ്ണൂർ വിസി ഡോ ഗോപിനാഥ് രവീന്ദ്രനോട് പത്ത് ദിവസങ്ങൾക്കുള്ളിൽ വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പാരിതോഷികമായാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാലയിൽ വിസി ആയി പുനർനിയമനം ലഭിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. വിഷയത്തിൽ ഗവർണറുടെ ഇനിയുള്ള ഇടപെടൽ നിർണ്ണായകമാണ്.

അതേസമയം പ്രിയ വർഗീസിന്റെ നിയമനം നിരവധി തവണ ചർച്ച ചെയ്തതാണെന്നായിരുന്നു ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിന്റ പ്രതികരണം.

Tags: പ്രിയ വർഗീസ്കണ്ണൂർ സർവകലാശാല
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies