ബീജിംങ്ങ്: തായ്‌വാൻ സന്ദർശിച്ച അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയ്‌ക്ക് നന്ദി അറിയിക്കുന്നതിനായി ചൈനീസ് വെബ്‌സൈറ്റ് ഹാക്ക് ചെയതായി റിപ്പോർട്ട്.സൈബർ ഹാക്കിങ്ങ് ഗ്രൂപ്പായ ‘അനോണിമസ്’ ആണ് ചൈനീസ് ഗ്യാസോലിൻ ജനറേറ്റർ ഫാക്ടറിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. വെൻലിംഗ് സിറ്റി ഹാർവെസ്റ്റ് പെട്രോൾ ഫാക്ടറിയുടെ സൈറ്റ് തിങ്കളാഴ്ചയാണ് ഹാക്ക് ചെയ്തത്. ‘തായ്‌വാൻ നുംബെ വാൻ’ എന്ന പേജിൽ ‘ തായ്‌വാൻ സന്ദർശിച്ചതിന് നാൻസി പെലോസിയ്‌ക്ക് നന്ദി!’ എന്നാണ് എഴുതിയത്.
2015ൽ വീഡിയോ ഗെയിം സ്ട്രീമർ ആയ ആംഗ്രിപഗ്,H1Z1 എന്ന ഗെയിമിന്റെ മത്സരത്തിനിടെ ചൈനീസ് സ്ട്രീമറായ ‘ഇഎംഒ’ യെ പ്രകോപിപ്പിക്കാൻ നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള ഒരു പരാമർശമായിരുന്നു ‘തായ്‌വാൻ നുംബെ വാൻ’ എന്നത്. വെബ്സൈറ്റിൽ തായ്വാനിന്റെ ദേശീയ പതാകയും ദേശീയ ചിഹ്നവും പ്രദർശിപ്പിച്ചിരുന്നു. ഈ പേജിലാണ് പെലോസിക്കുള്ള ‘നന്ദി കുറിപ്പ്’ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വെബ്സൈറ്റ് ചൈനീസ് അധികൃതർ നീക്കം ചെയ്തു.
ഓഗസ്റ്റ് 3-ന് നടത്തിയ ഏകദിന സന്ദർശനത്തെ തുടർന്ന് അജ്ഞാത സംഘം ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹാക്ക് ചെയതിരുന്നു.’തായവാൻ അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയെ സ്വാഗതം ചെയ്യുന്നു ‘എന്നാണ് ഹാക്കിംഗ് ഗ്രൂപ്പ് ഔദ്യോഗിക വെബ്‌സൈറ്റിൽ കുറിച്ചത്.
അനോണിമസ് നിരവധി തവണ ചൈനീസ് സർക്കാരിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ട്. സംഘം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) വെബ്സൈറ്റ് ഹാക്ക് ചെയ്യുകയും തായ്വാനെതിരെ വിവേകശൂന്യമായി ഒന്നിനും ശ്രമിക്കരുതെന്ന് ബീജിംങ്ങിന് മുന്നറിയിപ്പ് നൽകുകിയിരുന്നു. ‘ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ വെബ്സൈറ്റ് മെയിൽ ഹാക്ക് ചെയ്തതായി ഹാക്കർ ഗ്രൂപ്പ് അവകാശപ്പെട്ടു.
Comments