ഛണ്ഡീഗഡ്: സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാകയ്ക്ക് പകരം സിഖ് പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് ശിരോമണി അകാലിദൾ നേതാവ്. സുൻഗ്രൂർ എംപിയും മുതിർന്ന നേതാവുമായ സിമ്രഞ്ജിത്ത് സിംഗ് മന്നാണ് വിവാദ ആഹ്വാനവുമായി രംഗത്തു വന്നത്. പരാമർശത്തിൽ സിമ്രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഹർ ഘർ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്താനാണ് കേന്ദ്രസർക്കാർ ആഹ്വാനം. എന്നാൽ ക്യാമ്പെയിനിന്റെ ഭാഗമായി വീടുകളിൽ സിഖ് പതാക ഉയർത്തിയാൽ മതിയെന്നാണ് സിമ്രഞ്ജിത്ത് പറയുന്നത്. ഹർഘർ തിരംഗയുടെ ഭാഗമായി ആഗസ്റ്റ് 14, 15 ദിവസങ്ങളിൽ വീടുകളിൽ സിഖ് പതാക ഉയർത്തണമെന്നാണ് സിമ്രഞ്ജിത്തിന്റെ ആഹ്വാനം.
സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ സിമ്രഞ്ജിത്ത് നടത്തിയ പരാമർശം ഏറെ വിവാദം ആയിരുന്നു. പതാക പാറിയ്ക്കുകയല്ല, മറിച്ച് ലഡാക്കിനെ ചൈനയിൽ നിന്നും സ്വതന്ത്ര്യമാക്കുകയാണ് വേണ്ടത്. ഇതിന് പുറമേ പാവങ്ങൾക്ക് ഭക്ഷണവും വീടും നൽകണമെന്നും സിമ്രഞ്ജിത്ത് പറഞ്ഞിരുന്നു.
Comments