തീവ്രവാദികൾക്ക് പാകിസ്താൻ ആതിഥേയത്വം നൽകുന്നു; ദാവൂദ് ഇബ്രാഹിമിനെയും, അയാൾക്ക് സംരക്ഷണം നൽകുന്ന പാകിസ്താനെയും വിമർശിച്ച് ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദികൾക്ക് പാകിസ്താൻ ആതിഥേയത്വം നൽകുന്നു; ദാവൂദ് ഇബ്രാഹിമിനെയും, അയാൾക്ക് സംരക്ഷണം നൽകുന്ന പാകിസ്താനെയും വിമർശിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 07:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പാകിസ്താന്റെ തീവ്രവാദികളോടുള്ള സമീപനത്തിനെതിരെ ഐക്യരാഷ്‌ട്രസഭയിൽ രൂക്ഷ വിമർശനവുമായി ഇന്ത്യ. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആഗോള ഭീകരർ എന്ന് മുദ്രകുത്തിയവരെ പാകിസ്താൻ സംരക്ഷിക്കുകയാണെന്ന് യുഎന്നിലെ ഇന്ത്യയുടെ അംബാസഡർ രുചിര കാംബോജ് പറഞ്ഞു. ഭീകരപ്രവർത്തനങ്ങൾ മൂലം അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും ഉണ്ടാകുന്ന ഭീഷണികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു രുചിര.

യുഎൻ ബ്ലാക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ക്രൈം സിന്റികേറ്റുകൾക്കും തീവ്രവാദികൾക്കും സംരക്ഷണം ഒരുക്കുകയാണ് പാകിസ്താൻ. ഇതിന്റെ നേരിട്ടുള്ള അനുഭവം ഇന്ത്യയ്‌ക്കുണ്ടെന്ന് അവർ പറഞ്ഞു. ഡി കമ്പനിയുടെയും ദാവൂദ് ഇബ്രാഹിമിന്റെ പാക് ബന്ധത്തെ പരോക്ഷമായി വിമർശിച്ചായിരുന്നു രുചിരയുടെ പ്രതികരണം. ആയുധക്കടത്ത് ഉൾപ്പെടെയുള്ള ബിസിനസുകൾ ചെയ്തിരുന്ന ദാവൂദ് ഇബ്രാഹിം 1993 ലെ മുംബൈ സ്‌ഫോടനത്തിന് ശേഷം ഇന്ത്യയുടെ തീവ്രവാദി പട്ടികയിൽ ഇടം പിടിച്ചിരുന്നു.

തീവ്രവാദവും സംഘടിത കുറ്റകൃത്യങ്ങളും പരിഹരിക്കേണ്ടതുണ്ട്. യുഎൻഎസ്സി 1267 ഉപരോധ സമിതിയുടെ കീഴിൽ ലിസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ക്രൈം സിൻഡിക്കേറ്റുകൾ തീവ്രവാദത്തിലേക്ക് കടക്കുന്നു. ഇവരെ അയൽരാജ്യക്കാർ അതിഥികളാക്കി സ്വീകരിക്കുന്നു. ഇതിന്റെ നേരിട്ടുള്ള അനുഭവം ഇന്ത്യയ്‌ക്കുണ്ട്. ഇത്തരം കാപട്യങ്ങൾ ഉറക്കെ വിളിച്ച്പറയണമെന്നും അത് ഇല്ലാതാക്കണമെന്നും രുചിര ആവശ്യപ്പെട്ടു.

2020 ഓഗസ്റ്റിൽ, 88 നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്കും അവരുടെ നേതാക്കൾക്കുമെതിരെ സർക്കാർ കടുത്ത ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ദാവൂദ് ഇബ്രാഹിമിന്റെ സാന്നിദ്ധ്യം പാകിസ്താൻ ആദ്യമായി വെളിപ്പെടുത്തി. 2003-ൽ അയാളെ ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ചു. തെക്കൻ തുറമുഖ നഗരമായ കറാച്ചിയിലാണ് ഇയാളുടെ ആസ്ഥാനമെന്നാണ് റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയ്‌ക്ക് കൈമാറണമെന്ന് പാക് സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊടുംഭീകരനെ കൈമാറാൻ പാകിസ്താൻ തയ്യാറായില്ല.

ദാവൂദ് ഇബ്രാഹിം കൂടാതെ 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദവ (ജെയുഡി) തലവനുമായ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് (ജെഎം) തലവൻ മസൂദ് അസ്ഹർ തുടങ്ങിയ ഭീകര സംഘടനാ നേതാക്കൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് സർക്കാർ ഓഗസ്റ്റ് 18 ന് രണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ പാകിസ്താൻ ഇവരെ സംരക്ഷിക്കുകയും തീവ്രവാദ ഫണ്ടിംഗ് ഉൾപ്പെടെ നടത്തുകയുമാണ് ചെയ്യുന്നത്.

Tags: PakistanDAWOOD IBRAHIM
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies