തൃശ്ശൂർ: ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പോലീസ് പിടിയിൽ. പേ ബസാർ ഹിദായത്തുൽ ഇസ്ലാം മദ്രസ അധ്യാപകനായ എറിയാട് സ്വദേശി മാപ്പിളകുളത്ത് വീട്ടിൽ ഫൈസൻ, സുഹൃത്ത് ആണ്ടുരുത്തി വീട്ടിൽ ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ നിന്നുമാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
ഓണക്കാലത്തിന് മുൻപായി ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേയുടെ നിർദ്ദേശ പ്രകാരം ബീച്ചിലും പരിസരത്തും പരിശോധന നടത്തിയിരുന്നു. ഇതിലാണ് മദ്രസ അദ്ധ്യാപകനും സുഹൃത്തും പിടിയിലായത്. രണ്ട് പേരും ലഹരി ഉപയോഗിക്കുന്നവരാണെന്നും വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും, തൃശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്നാണ് പരിശോധന നടത്തുന്നത്.
Comments