കരിപ്പൂരിലെത്തിച്ച കള്ളക്കടത്ത് സ്വർണം തട്ടിപ്പറിക്കാൻ ശ്രമം; സിപിഎം മുൻ കൗൺസിലറും അനുഭാവികളും അറസ്റ്റിൽ; അർജുൻ ആയങ്കിയുമായും ബന്ധം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരിപ്പൂരിലെത്തിച്ച കള്ളക്കടത്ത് സ്വർണം തട്ടിപ്പറിക്കാൻ ശ്രമം; സിപിഎം മുൻ കൗൺസിലറും അനുഭാവികളും അറസ്റ്റിൽ; അർജുൻ ആയങ്കിയുമായും ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2022, 10:54 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കള്ളക്കടത്ത് സ്വർണം തട്ടിപ്പറിക്കാൻ ശ്രമിച്ച കേസിൽ സി പി എം മുൻ കൗൺസിലറടക്കം അഞ്ച് പേർ പിടിയിൽ. പരപ്പനങ്ങാടി സിപിഎം മുൻ മുനിസിപ്പൽ കൗൺസിലറും മത്സ്യത്തൊഴിലാളി സിഐടിയു മുൻ ജില്ലാ നേതാവുമായ കുഞ്ഞികണ്ണന്റെ പുരയ്‌ക്കൽ മൊയ്തീൻ കോയ, നിറമരുതൂർ സ്വദേശി ഷുഹൈൽ എന്ന ഷാജി, പരപ്പനങ്ങാടി പള്ളിച്ചന്റെപുരക്കൽ അബ്ദുൽ റൗഫ്, പള്ളിച്ചന്റെപുരയ്‌ക്കൽ മുഹമ്മദ് അനീസ്, നിറമരുതൂർ കാവീട്ടിൽ മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി കരിപ്പൂർ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളം വഴി മഹേഷ് ആയിരുന്നു സ്വർണവുമായി എത്തിയത്. സ്വർണവുമായി വരുന്ന വിവരം മഹേഷ് മറ്റ് നാല് പേരെയും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയ കൗൺസിലർ ഉൾപ്പെടെയുള്ളവരും മഹേഷും സ്വർണവുമായി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവർ പോലീസിന്റെ പിടിയിലായി. കരിപ്പൂർ സിഐ ഷിബുവിന്റെ നേതൃത്വത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. മഹേഷിന്റെ പക്കൽ നിന്നും കടത്തിക്കൊണ്ടുവന്ന 974 ഗ്രാം സ്വർണവും പിടികൂടി.

അതേസമയം കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങളിൽ സി പി എം പ്രവർത്തകർ ഉൾപ്പെടുന്നത് സാധാരണമാവുകയാണ്. പിടിയിലായവരെല്ലാം സിപിഎം അനുഭാവികളാണ്. കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന കേസുകളിൽ പ്രധാന പ്രതിയായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള ആളാണ് അറസ്റ്റിലായ മൊയ്തീൻ കോയ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

Tags: Gold Smugglingkaripur airport
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies