ഉത്തർകാശി: ഉത്തരാഖണ്ഡിലെ മഴയിലും മഴവെള്ളപ്പാച്ചിലിലും കനത്ത നാശം. ഉത്തരകാശിയിലാണ് മഴ നാശം വിതയ്ക്കുന്നത്. എട്ട് കടകളും എടിഎം കൗണ്ടറും മൊബൈൽ ടവറുമടക്കം ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയതായാണ് വിവരം. നിരവധി റോഡുകളും തകർന്നിട്ടുണ്ട്.
കുമോലാ ഖാഡ് നദിയിൽ കാര്യമായി ജലമുയർന്നതായി ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാർക്കോട്ട് ജില്ലയിലാണ് കൂടുതൽ നാശമുണ്ടായിരിക്കുന്നത്. നൗഗാവ് പുരോള റോഡ് മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചതായി ജില്ലാഭരണകൂടം അറിയിച്ചു.
അമർനാഥിൽ കഴിഞ്ഞമാസമുണ്ടായ മലയിടിച്ചിലിന് ശേഷം മഴ മാറിനിൽക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ച വിവിധ മേഖലകളിൽ മഴ തുടരുന്നതോടെയാണ് നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. ഒഴുക്ക് ശക്തമായതോടെ പലയിടത്തും മലയോര റോഡുകളും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
Comments