ഇന്തോ-പസഫിക് മേഖലയിലേക്ക് റഫേലുകളുമായി ഫ്രാൻസ്; ക്വാഡ് വിശാല സഖ്യത്തിന്റെ വ്യോമാഭ്യാസത്തിൽ മറ്റ് അഞ്ച് വ്യോമശക്തികളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്തോ-പസഫിക് മേഖലയിലേക്ക് റഫേലുകളുമായി ഫ്രാൻസ്; ക്വാഡ് വിശാല സഖ്യത്തിന്റെ വ്യോമാഭ്യാസത്തിൽ മറ്റ് അഞ്ച് വ്യോമശക്തികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 11:28 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ക്വാഡ് സഖ്യത്തിന്റെ തട്ടകമായ പസഫിക് മേഖലയിലേയ്‌ക്ക് വ്യോമാഭ്യാ സത്തിനായി ഫ്രാൻസ്. ഫ്രാൻസിന്റെ ഫ്രഞ്ച് എയർ ആന്റ് സ്‌പേസ് ഫോഴ്‌സ് വിഭാഗമാണ് ക്വാഡ് സഖ്യത്തിന്റെ ശക്തികേന്ദ്രത്തിൽ കൈകോർക്കുന്നത്. പെഗേസ്22 എന്ന പേരിലാണ് വ്യോമാഭ്യാസം നടക്കുക. ഫ്രാൻസിന്റെ വ്യോമതാവളത്തിൽ നിന്ന് പസഫിക്കിലെ ഫ്രഞ്ച് അധീനതയിലുള്ള കാലേഡോണിയ ദ്വീപിലേയ്‌ക്ക് 72 മണിക്കൂർകൊണ്ട് എത്തിച്ചേരാനുള്ള ദൗത്യമാണ് ഫ്രാൻസ് പരീക്ഷിക്കുന്നത്. ആകെ 16,600 കിലോമീറ്റർ ദൂരമാണ് ഫ്രാൻസും പസഫിക്കിലെ കാലോഡോണിയയും തമ്മിലുള്ളത്.

ഈ മാസം 10നും സെപ്തംബർ 18നുമിടയിലാണ് വ്യോമാഭ്യാസം. വിവിധ വ്യോമപരീക്ഷണ ങ്ങൾക്കാണ് ഫ്രാൻസ് പസഫിക് കേന്ദ്രമാക്കി തീരുമാനിച്ചിരിക്കുന്നത്. ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയ്‌ക്കൊപ്പം അമേരിക്കയും ഓസ്‌ട്രേലിയയും ജപ്പാനും പരിശീലനത്തിലുണ്ട്. ഇവരെക്കൂടാതെ ജർമ്മനി, ബ്രിട്ടൺ, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നീ അഞ്ച് വ്യോമശക്തികളും പസഫിക്കിലെ വ്യോമാഭ്യാസത്തിൽ പങ്കുചേരുകയാണ്. ചൈനയും റഷ്യയും വടക്കൻ കൊറിയയും നിലവിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്ന മേഖലയിലെ ക്വാഡ് ഉൾപ്പെടുന്ന വിശാല വ്യോമപരിശീലനം അതീവ നിർണ്ണായകമാണ്.

പസഫിക്കിലേക്ക് എത്തും മുന്നേ ഇടത്താവളമായ ചെന്നൈയ്‌ക്കടുത്തുള്ള സുലൂർ വ്യോമതാവളത്തിലാണ് റഫേലുകൾ ഇന്നലെ പറന്നിറങ്ങിയത്. പസഫിക് മേഖലയിൽ വരുംനാളുകളിൽ നടക്കാനിരിക്കുന്ന പരിശീലനത്തിനായിട്ടാണ് ഫ്രാൻസ് വിമാനങ്ങളെ അയച്ചത്. ഫ്രാൻസിന്റെ വ്യോമയാന വകുപ്പുമായി തന്ത്രപരമായ പങ്കാളിത്തമാണ് ഇന്ത്യയ്‌ക്കുള്ളത്. നിലവിൽ റഫേലുകൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗവുമാണ്. ഇന്ത്യയുടെ വ്യോമതാവളങ്ങളാണ് പസഫിക്കിലെ ആവശ്യത്തിനായി ഫ്രാൻസ് ഇനി ഉപയോഗിക്കുക. അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനവും ഇന്ത്യയിൽ ഒരുങ്ങുന്നുവെന്ന സൂചനയുമുണ്ട്.

അതീവ നിർണ്ണായകമായ ദൗത്യമാണ് പസഫിക്കിൽ ഭാവിയിൽ ഫ്രാൻസും ലക്ഷ്യം വയ്‌ക്കുന്നത്. ഫ്രാൻസിൽ നിന്നും പസഫിക്കിലേക്ക് വിമാനങ്ങൾ പറത്തുമ്പോൾ ഇന്ത്യയുടെ വ്യോമമേഖല നിർണ്ണായകമാണ്. ഒപ്പം ഇന്ധനം നിറയ്‌ക്കാനും അറ്റകുറ്റപ്പണികൾക്കും ഇന്ത്യ സുപ്രധാന ഇടത്താവളമാക്കാനാണ് പരസ്പര ധാരണ.

ഇന്ത്യയിൽ നിന്നും പസഫിക്കിലേയ്‌ക്കുള്ള ദൂരവും തിരികെ പറന്നിറങ്ങാനുള്ള മാർഗ്ഗങ്ങ ളുമെല്ലാം യുദ്ധമുണ്ടായാൽ ഏറെ ഗുണകരമാകും. മൂന്ന് റഫേലുകളും ഇന്ത്യയിലേക്ക് നേരിട്ടാണ് പറന്നിറങ്ങിയത്. ഇന്ന് പസഫിക്കിലേയ്‌ക്കും തിരികേയും പറക്കും. ഇത്തരം ഘട്ടത്തിൽ നേരിടേണ്ടിവരുന്ന സാങ്കേതിക പ്രശ്‌നങ്ങളാണ് രണ്ടുദിവസം പരീക്ഷണ വിധേയമാക്കുന്നത്.

Tags: france-india
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies