തിരുവനന്തപുരം : വിഴിഞ്ഞം തീരസംരക്ഷണ സേനയ്ക്ക് പുതിയ നിരീക്ഷണ കപ്പൽ . അനഘ് (ICGS-246) കപ്പലാണ് തീരസംരക്ഷണ സേനയുടെ ഭാഗമായത്. പ്രതികൂല കാലാവസ്ഥയിൽ പ്രവർത്തിക്കാൻ കഴിവുള്ള കപ്പൽ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ചതാണ്.
15 ദിവസം തുടർച്ചയായി കടലിൽ തങ്ങാൻ ശേഷിയുള്ള കപ്പലിൽ ആയുധങ്ങൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ തിരിച്ചിലിനും ,രക്ഷാപ്രവർത്തനത്തിനും ഉള്ള ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്.5 ഉദ്യോഗസ്ഥരും 33 ജീവനക്കാരുമാണ് കപ്പലിൽ ഉള്ളത്. കമ്മന്റിങ് ഓഫീസർ അമിത് ഹൂഡയുടെ നേതൃത്വത്തിലാണ് ഇവർ പ്രവർത്തിക്കുക.
ചടങ്ങിൽ കേരള അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു മുഖ്യാഥിതി ആയിരുന്നു. കേരളത്തിന്റെ തീരദേശ സുരക്ഷ വർദ്ധിപ്പിക്കുവാൻ തിരച്ചിൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിന് കപ്പൽ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തീരസംരക്ഷണ സേന കമാൻഡർ, ശംഖുമുഖം എയർഫോഴ്സ് സ്റ്റേഷൻ ചീഫ് ഓപ്പറേഷൻ ഓഫീസർ, അനഘിന്റെ കമ്മന്റിങ് ഓഫീസർ, കേരളത്തിന്റെയും മാഹിയുടെയും ചുമതലയുള്ള തീരസംരക്ഷണ സേന മേഖല കമാൻഡർ, പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ, ജില്ലാ കളക്ടർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Comments