തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിപിഎം-എസ്ഡിപിഐ ആക്രമണം. ബിജെപി പ്രവർത്തകന്റെ വീടിനും വാഹനങ്ങൾക്കും തീയിട്ടു. കൊണ്ണിയൂർ വത്സലാ ഭവനിൽ സാംബശിവന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്ന് ഇരു ചക്രവാഹനങ്ങളും, കാറും പൂർണമായും കത്തി നശിച്ചു. വീടിന് മുൻപിലെ വെളിച്ചം കണ്ട് വീട്ടുകാർ പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് കണ്ടത്. ഉടനെ വിവരം ഫയർഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ആളപായമില്ല. അക്രമികൾക്കായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Comments