ന്യൂഡൽഹി: ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു.ഓഗസ്റ്റ് 15-ന് ഉച്ചക്കഴിഞ്ഞ് 2 മണിയ്‌ക്കാകും ആഗോള വിപണിയിൽ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കുക. രാജ്യം 75-ാം സ്വതന്ത്ര്യ വാർഷിക ആഘോഷിക്കുന്ന വേളയിൽ ഇലക്ട്രിക് കാർ കൂടാതെ മറ്റു രണ്ട് പുതിയ ഉൽപ്പന്നങ്ങൾ കൂടി അവതരിപ്പിക്കുമെന്ന് ഓല അറിയിച്ചു.
ഇവി മേക്കറിന്റെ സിഇഒ ഭവിഷ് അഗർവാളിന്റെ സമൂഹ മാദ്ധ്യമ പേജുകളിൽ ഇതു സംബന്ധിച്ച് വീഡിയോയും പങ്കുവെച്ചിരുന്നു. റോഡിലൂടെ ഓടുന്ന വാഹനത്തിന്റെ പിൻ ചക്രങ്ങൾ മാത്രം കാണാവുന്ന ചുവപ്പ് നിറത്തിലുള്ള കാറാണ് വീഡിയോയിൽ ചിത്രീകരിക്കുന്നത്. രണ്ടാമത്തെ നിരയിൽ വാതിൽ ഉള്ളതായി തോന്നുന്നില്ലെന്നാണ് വാഹനപ്രേമികൾ ചൂണ്ടിക്കാട്ടുന്നത്. പരമ്പരാഗത പിൻസീറ്റിംഗ് ആണോ രണ്ട് സീറ്റുള്ള മോഡൽ ആണോയെന്നതും സംശയമായി തന്നെ നിലനിൽക്കുകയാണ്. പുതിയ കാറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഓഗസ്റ്റ് 15 ന് ഉച്ചക്കഴിഞ്ഞ് 2 മണിയ്‌ക്ക് അറിയാമെന്നാണ് അദ്ദേഹം പോസ്റ്റിൽ പറയുന്നത്.
Picture abhi baaki hai mere dost😎
See you on 15th August 2pm! pic.twitter.com/fZ66CC46mf
— Bhavish Aggarwal (@bhash) August 12, 2022
കഴിഞ്ഞ വർഷം ഓഗസ്റ്റ് 15-നാണ് ഓല ഇലക്ട്രിക് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കിയത്. എസ്1,എസ്2 മോഡലുകൾ പുറത്തിറക്കിയിരുന്നെങ്കിലും നിലവിൽ എസ് 1 മോഡൽ മാത്രമാണ് വിപണിയിൽ ഇറക്കുന്നത്. പുതിയ രണ്ട് ഉൽപ്പന്നം കൂടി അവതരിപ്പിക്കുമെന്ന് അറിയിച്ചതിൽ എസ് 1 പ്രോ സ്‌കൂട്ടർ ആകാൻ സാധ്യത ഉള്ളതായി വിലയിരുത്തപ്പെടുന്നു. അല്ലെങ്കിൽ നിലവിലെ പതിപ്പിൽ മാറ്റങ്ങൾ വരുത്താനും സാധ്യതയുണ്ട്.
Comments