യുക്രെയ്ൻ-റഷ്യ സംഘർഷം എത്രയും പെട്ടന്ന് നിർത്തണം; സപറോഷിയ ആണവ നിലയത്തിന്റെ സുരക്ഷയിൽ ആശങ്ക;ചൈനയുടെ അതിർത്തി അധിനിവേശങ്ങൾക്കെതിരെ പരോക്ഷ പരാമർശവുമായി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ-റഷ്യ സംഘർഷം എത്രയും പെട്ടന്ന് നിർത്തണം; സപറോഷിയ ആണവ നിലയത്തിന്റെ സുരക്ഷയിൽ ആശങ്ക;ചൈനയുടെ അതിർത്തി അധിനിവേശങ്ങൾക്കെതിരെ പരോക്ഷ പരാമർശവുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 06:58 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: റഷ്യാ-യുക്രെയ്ൻ യുദ്ധം നീളുന്നതിലും ആണവ നിലയങ്ങളുടെ സുരക്ഷയിലും ആശങ്ക തുറന്നു പറഞ്ഞ് ഇന്ത്യ. റഷ്യയുടെ ഷെല്ലിംഗിനൊപ്പം ചൈനയുടെ അധിനിവേശ സ്വഭാവത്തേയും പരോക്ഷമായി വിമർശിച്ചാണ് ഇന്ത്യ വിഷയം അവതരിപ്പിച്ചത്. ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി രുചിര കാംബോജാണ് ശക്തമായ വിയോജിപ്പുകൾ അവതരിപ്പിച്ചത്. ആണവ വിഷയത്തിലേയും ആഗോള തലത്തിലെ സമാധാന തകർച്ചയേയും ഭക്ഷ്യ സുരക്ഷയിലുമുള്ള ആശങ്കയാണ് ഇന്ത്യ പങ്കുവെച്ചത്.

ആഗോളതലത്തിൽ രാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങൾ യുദ്ധത്തിലേക്ക് എത്താതി രിക്കാൻ അടിയന്തിര നടപടികൾ എടുക്കാത്തതിലുള്ള വിയോജിപ്പും ഇന്ത്യ രേഖപ്പെടുത്തി. യുഎൻ ചാർട്ടർ മാനിക്കാൻ എല്ലാ രാജ്യങ്ങൾക്കും ബാദ്ധ്യതയുണ്ട്. യുക്രെയ്നും റഷ്യയും എത്രയും പെട്ടന്ന് പരസ്പരം പിന്മാറുകയും നയതന്ത്ര ചർച്ചകളിലേയ്‌ക്ക് മടങ്ങണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ അഖണ്ഡതയെ മാനിക്കാൻ എല്ലാവരും തയ്യാറാക ണമെന്നും ലോകസമാധാനമായിരിക്കണം എല്ലാവരുടെ ലക്ഷ്യമെന്നും രുചിര പറഞ്ഞു. ചൈന തായ്വാന് നേരെയും ഇന്ത്യയ്‌ക്കെതിരേയും നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര നീക്കങ്ങളെ പേരെടുത്ത് പറയാതെയാണ് ഇന്ത്യ വിമർശിച്ചത്.

ഇന്ത്യ എന്നും ആഗോള സമാധാനത്തിന്റെ പക്ഷത്താണ്. യുക്രെയ്‌നിലെ ആണവ നിലയ ങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. സപറോഷിയ ആണവ നിലയത്തിന് നേരെ റഷ്യയുടെ ഷെല്ലാക്രമണ ശേഷമുള്ള അവസ്ഥയെക്കുറിച്ചും കൃത്യമായ ധാരണ ലോകത്തിന് ലഭിച്ചിട്ടില്ല എന്നത് ആശങ്ക തന്നെയാണ്. യുഎൻ നേതൃത്വം കൊടുക്കുന്ന ആണവ നിർവ്യാപന സമിതി യുടെ മാർഗ്ഗരേഖകളെ ഇന്ത്യ എന്നും മാനിക്കുന്നു. ഈ മാസം വന്ന അന്താരാഷ്‌ട്ര ആണ വോർജ്ജ നിയന്ത്രണ സമിതിയുടെ രണ്ട് റിപ്പോർട്ടുകളും ഈ സഭയിൽ വെച്ച വിവരങ്ങളും ആശാവഹമല്ലെന്നും ഇന്ത്യ ആശങ്ക പങ്കുവെച്ചു.

ആഗോള തലത്തിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ യാണ് ബാധിച്ചത്. ഭക്ഷ്യധാന്യം യുക്രയ്‌നിൽ നിന്ന് കയറ്റുമതി ചെയ്യാൻ ഐക്യരാഷ്‌ട്ര സഭ എടുത്ത നടപടി ഏറെ ആശ്വാസകരമാണെന്നും ഇന്ത്യ  എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും രുചിര കംബോജ പറഞ്ഞു.

Tags: UNSC-india
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies