ഗായകൻ വിജയ് യേശുദാസ് നായകനാകുന്ന ചിത്രം ക്ലാസ് ബൈ എ സോൾജിയറിലെ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ. രാഷ്ട്രപതാക എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. അനിൽരാജിന്റെ തിരക്കഥയിൽ മകളും പത്താം ക്ലാസുകാരിയുമായ ചിന്മയി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
76-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.
സിനിമയിൽ സൈനിക ഉദ്യോഗസ്ഥനായാണ് വിജയ് യേശുദാസ് എത്തുന്നത്. ദേശഭക്തി വിളിച്ചോതുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. തമിഴിലും ഗാനം റിലീസ് ചെയ്തിട്ടുണ്ട്.
സാഫ്നത്ത് ഫ്നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് നിർമ്മാണം. വിജയ് യേശുദാസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബെന്നി ജോസഫ് ആണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. കവി പ്രസാദ്, ശ്യാം ഇന്നത് എന്നിവരുടെ വരികൾക്ക് എസ് ആർ സൂരജ് സംഗീതം പകരും. ഡ്രാക്കുള സുധീറും മീനാക്ഷിയും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Comments