കോഴിക്കോട്: എഴുത്തുകാരൻ ടി പത്മനാഭന്റെ വാക്കുകൾ വിവാദമാകുന്നു. സ്ത്രീകൾ അശ്ലീലം എഴുതിയാൽ പുസ്തകം ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുമെന്നാണ് സാഹിത്യകാരൻ ടി പദ്മനാഭൻ പറഞ്ഞത്. എ.സി ഗോവിന്ദന്റെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് വിവാദ പരാമർശം.
‘മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാൽ നല്ല ചെലവാണ്. സിസ്റ്റർ എന്ന പേര് ചേർത്താൽ വിൽപ്പന കൂടും. ഉത്തമ സാഹിത്യ കൃതികൾ വാങ്ങാൻ ആളുണ്ടാകില്ല’ എന്നും പത്മനാഭൻ പറഞ്ഞു. അശ്ലീല സാഹിത്യം വൈകാതെ ചവറ്റു കൊട്ടയിൽ വീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















