അഭിമാനം തിരംഗ; കമ്യൂണിസ്റ്റ് ഭീകരതയെ കുടഞ്ഞെറിഞ്ഞ് മൽക്ക‌ൻഗിരി; സർവ്വം ത്രിവർണമയം - Tricolor seen flying atop Maoist memorial for the first time in Odisha
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഭിമാനം തിരംഗ; കമ്യൂണിസ്റ്റ് ഭീകരതയെ കുടഞ്ഞെറിഞ്ഞ് മൽക്ക‌ൻഗിരി; സർവ്വം ത്രിവർണമയം – Tricolor seen flying atop Maoist memorial for the first time in Odisha

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 03:05 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഇന്ത്യ ആഘോഷിക്കുമ്പോൾ അതിലേക്കുള്ള നീണ്ടയാത്ര അത്ര അനായാസമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചിരുന്നു. രാജ്യത്തെമ്പാടും വന്ന വികസനത്തിനും പുരോഗതിക്കും പിറകിൽ ആയിരക്കണക്കിന് പേരുടെ വിയർപ്പും പോരാട്ടവുമുണ്ട്. മാവോയിസ്റ്റ് മേഖലയായിരുന്ന ഒഡിഷയിലെ ഒരു ഗ്രാമവും ഇന്ന് ഈ പുരോഗതിയ്‌ക്കൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സ്വാതന്ത്ര്യദിനമായ ഇന്ന് ഒഡിഷയിലെ മൽക്കൻഗിരിയിലുള്ള സ്വാഭിമാൻ അഞ്ചൽ എന്ന പ്രദേശത്തെ ഗ്രാമവാസികൾ ചേർന്ന് മേഖലയിലെ മാവോയിസ്റ്റ് സ്മൃതി മണ്ഡപത്തിൽ ത്രിവർണ പതാക ഉയർത്തി. ഒരിക്കൽ സ്വാതന്ത്ര്യപതാകയ്‌ക്ക് ബഹിഷ്‌കരണമുണ്ടായിരുന്ന, കമ്യൂണിസ്റ്റ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന മൽക്കൻഗിരി ഇന്ന് ത്രിവർണ പതാക പാറി പറക്കുന്ന മാറ്റത്തിനാണ് സാക്ഷിയായത്.

ആന്ധ്രാ-ഒഡിഷ അതിർത്തി സിപിഐ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയുടെ ആസ്ഥാനവും കമ്യൂണിസ്റ്റ് ഭീകരരുടെ പ്രധാന പ്രവർത്തന മേഖലയുമായിരുന്നു പണ്ടുകാലത്ത് മൽക്കൻഗിരി എന്ന ഈ ഒഡിഷ പ്രദേശം. ഇവിടെ റിപ്പബ്ലിക്ക് ദിനമോ സ്വാതന്ത്ര്യദിനമോ ആഘോഷിക്കാനുള്ള അനുമതി വർഷങ്ങളോളം ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയരേണ്ടയിടത്ത് കറുത്ത കൊടി പാറിച്ചായിരുന്നു കമ്യൂണിസ്റ്റ് ഭീകരർ ഓഗസ്റ്റ് 15-നെ വരവേറ്റിരുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ പോലും ത്രിവർണ പതാക ഉയർത്താനുള്ള ധൈര്യം ആർക്കും ലഭിച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത ഇടപെടലുകളുടെ ഫലമായി ജില്ലാ ഭരണകൂടത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സുരക്ഷാകാര്യങ്ങളിലും അടിസ്ഥാന സൗകര്യവികസനങ്ങളിലും മേഖലയിലുണ്ടായ പുരോഗതിയാണ് ഗ്രാമത്തെ മാറ്റി മറിച്ചത്. ഇതോടെ കമ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലായിരുന്ന മേഖലയും അവിടുത്തെ ജനങ്ങളും പതിയെ സർക്കാരിന്റെ സുരക്ഷിത കരങ്ങളിലായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊപ്പം ഇന്ന് മേഖലയിലെ ഓരോ ജനങ്ങളും പങ്കുച്ചേർന്നു. പൊതുസ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തിയും ബൈക്ക് റാലി സംഘടിപ്പിച്ചും അവർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Tags: ODISHAAzadi@75tricolor
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies