ഗാന്ധിജിയെ ആരാധിക്കുന്ന ക്ഷേത്രം; വർഷം തോറും ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ഭക്തർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗാന്ധിജിയെ ആരാധിക്കുന്ന ക്ഷേത്രം; വർഷം തോറും ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 05:54 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ : രാജ്യസ്‌നേഹം വളർത്തിയെടുക്കാനും സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഒഡീഷയിൽ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയെ ആരാധിക്കുന്ന ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. സംഭാൽപൂർ ജില്ലയിലെ ഭാത്രയിലാണ് ഗാന്ധിജിയെ ആരാധിക്കുന്ന ഗാന്ധി മന്ദിർ ക്ഷേത്രം. വർഷം തോറും ആയിരക്കണക്കിന് ആളുകൾ ഇവിടേക്ക് ഒഴുകിയെത്താറുണ്ട്. ഈ വർഷവും അതിന് കുറവുണ്ടായില്ല.

സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി എന്നീ വിശേഷ ദിവസങ്ങളിൽ ഈ ആരാധനാലയത്തിൽ തിരക്കേറും. ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാം എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഇവിടെ ആളുകൾ പുഷ്പവൃഷ്ടി നടത്തി മഹാത്മാഗാന്ധിയുടെ വെങ്കല വിഗ്രഹത്തെ ആരാധിക്കുന്നു. ബാപ്പുവിന്റെ പ്രിയപ്പെട്ട ‘രാം ധുൻ’- ‘രഘുപതി രാഘവ രാജാറാം’ എന്നീ ഗാനങ്ങളാണ് ജപിക്കുക. ക്ഷേത്രത്തിലെ പൂജാരി ദിവസവും രണ്ടുതവണ ‘ഗീത’ പാരായണം നടത്തും. ഗാന്ധി മന്ദിറിലെ എല്ലാ ക്ഷേത്രാചാരങ്ങളും ദളിതരാണ് നടത്തുന്നത് എന്ന സവിശേഷത കൂടിയുണ്ട് ഈ ക്ഷേത്രത്തിന്.

ഒഡീഷയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചത്തീസ്ഗഡ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ക്ഷേത്രം സന്ദർശിക്കാൻ ആളുകൾ എത്താറുണ്ട്. റൈരാഖോൾ മുൻ എംഎൽഎ അഭിമന്യു കുംഭാർ ആണ് ക്ഷേത്രം നിർമ്മിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 1940-കളിൽ അദ്ദേഹത്തിന് മഹാത്മാഗാന്ധിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചു. ഗാന്ധിയുടെ പ്രത്യയശാസ്ത്രങ്ങളിൽ പ്രചോദനം കൊണ്ടാണ് ഒരു ക്ഷേത്രം നിർമ്മിക്കാൻ എംഎൽഎ തീരുമാനിച്ചത്. 1971 ൽ ക്ഷേത്രത്തിന് തറക്കല്ലിട്ടു. മൂന്ന് വർഷമെടുത്തു ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകാൻ. 1974ൽ അന്നത്തെ ഒഡീഷ മുഖ്യമന്ത്രി നന്ദിനി സത്പതിയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

Tags: TempleODISHAindependence daymahatma gandhi
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies