തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനീകാന്ത് വെള്ളിത്തിരയിൽ എത്തിയിട്ട് 47 വർഷം. ഒരു ബസ് കണ്ടക്ടറിൽ നിന്നും സൂപ്പർ സ്റ്റാറായി തമിഴ്മക്കളുടെയും പിന്നീട് ഇന്ത്യയിലെ സിനിമാ ആരാധകരുടെയും മനസ്സിൽ ഇടം പിടിച്ച അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണ്. 76 ാമത് സ്വാതന്ത്ര്യദിനത്തോടൊപ്പം രജനിസത്തിന്റെ 47 വർഷങ്ങൾ കൂടി ആഘോഷിച്ചുകൊണ്ട് മകൾ ഐശ്വര്യ രജനീകാന്ത് പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ വൈറലാകുന്നത്.
സ്വാതന്ത്ര്യത്തിന്റെ 76 വർഷങ്ങൾ, ത്യാഗങ്ങൾക്കും പോരാട്ടത്തിനും കരുത്തിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. രജനിസത്തിന്റെ 47 വർഷങ്ങൾ.. തികഞ്ഞ കഠിനാധ്വാനവും സമർപ്പണവും. അദ്ദേഹത്തിന്റെ മകളായതിൽ അഭിമാനിക്കുന്നു” എന്നാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
രജനിസത്തിന്റെ 47 വർഷങ്ങൾ എന്ന് എഴുതിയ പോസ്റ്ററിന് മുന്നിൽ രജനീകാന്ത് നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. രണ്ടാമതായി രജനീകാന്തിന് ഐശ്വര്യ ദേശീയ പതാക കുത്തിക്കൊടുക്കുന്ന ചിത്രവും കാണാം.
ഈ ചിത്രത്തിന് നിരവധി പ്രതികരണങ്ങൾ ലഭിച്ചിട്ടുണ്ട്. രജനീകാന്തിന് ആശംസകൾ നേർന്നുകൊണ്ട് പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
Comments