മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റുവെന്നാണ് വിവരം. പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. സിഗ്നലിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് അപകടമുണ്ടായത്. 53 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നതെങ്കിലും രണ്ട് യാത്രക്കാർക്ക് നേരിയ പരിക്കുകള്ർ മാത്രമാണ് സംഭവിച്ചതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
റായ്പൂരിൽ നിന്നും നാഗ്പൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ ഒരു ബോഗികൾ പാളം തെറ്റിയിരുന്നു. ഇരുട്രെയിനുകളും നാഗ്പൂർ ദിശയിലേക്കാണ് സഞ്ചരിച്ചിരുന്നത്. അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments