ലക്നൗ: റൗണ്ട്ടുഹെൽ എന്ന യൂട്യൂബ് ചാനലിന്റെ ഉടമകളെ അറസ്റ്റ് ചെയ്ത് പോലീസ്. ഹിന്ദു ദേവതയായ രാധയെ പരിഹസിച്ചും അപമാനിച്ചും വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി. വസീം അഹമ്മദ്,നാസിം അഹമ്മദ്,സെയ്ൻ സൈഫി എന്നിവരാണ് പിടിയിലായത്.
രാധയെകുറിച്ച് അശ്ലീലമായി സംസാരിക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. യൂട്യൂബ് ചാനൽ ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. പിന്നാലെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുക്കുകയായിരുന്നു.
മൊറാദാബാദ് പോലീസാണ് കേസെടുത്തത്. വീഡിയോ വിവാദമായതോടെ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്തിരുന്നു. 2015 ൽ ആരംഭിച്ച യൂട്യൂബ് ചാനലിന് 27 ലക്ഷത്തോളം സബസ്ക്രൈബേഴ്സുണ്ട്. ഇതിന് മുൻപും സംഘം സമാനമായ രീതിയിൽ ഹിന്ദു ദൈവങ്ങൾക്കെതിരെ വീഡിയോയുമായി എത്തിയിരുന്നു.
Comments