ലക്നൗ: ബുർഖ ധരിച്ച് കാമുകിയെ കാണാൻ പോയ യുവാവ് അറസ്റ്റിൽ. ഷഹരൻപൂർ സ്വദേശി സൈഫ് അലിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ സമാധാന ലംഘനത്തിന് പോലീസ് കേസ് എടുത്തു.
മെഹ്മദ്പൂർ സ്വദേശിനിയെ കാണുന്നതിന് വേണ്ടിയാണ് സൈഫ് അലി ബുർഖ ധരിച്ച് പോയത്. അടുത്തിടെ മറ്റൊരു ജില്ലയിൽ യുവാവിന് ജോലി ലഭിച്ചിരുന്നു. അടുത്ത ദിവസം ഇവിടേക്ക് പോകും. ഇതിന് മുൻപായി കാമുകിയെ കാണാൻ വേണ്ടിയായിരുന്നു സൈഫ് അലി ബുർഖ ധരിച്ച് എത്തിയത്.
എന്നാൽ സൈഫ് അലിയെ കണ്ട് നാട്ടുകാരിൽ ചിലർക്ക് സംശയം തോന്നി. ഇതേ തുടർന്ന് പിടികൂടിയപ്പോഴാണ് സത്യം പുറത്തുവന്നത്. മെഹ്മദ്പൂരിലെത്തിയ സൈഫ് അലിയോട് എവിടെ നിന്നാണെന്ന് പ്രദേശവാസികളിൽ ചിലർ ചോദിച്ചിരുന്നു. ശബ്ദത്തിലും പ്രകൃതത്തിലും സംശയം തോന്നിയതോടെ മുഖം കാണിക്കാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. ബുർഖയ്ക്കുള്ളിൽ പുരുഷനാണെന്ന് വ്യക്തമായതോടെ ഇയാൾ സൈഫ് അലിയെ തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിച്ചു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാമുകിയെ കാണാൻ എത്തിയതാണെന്ന് യുവാവ് വ്യക്തമാക്കിയത്.
Comments