നടുവേദന അസഹനീയമായോ ? രണ്ട് അല്ലി വെളുത്തുള്ളിയിലുണ്ട് പരിഹാരം-Garlic for Back Pain
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടുവേദന അസഹനീയമായോ ? രണ്ട് അല്ലി വെളുത്തുള്ളിയിലുണ്ട് പരിഹാരം-Garlic for Back Pain

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 11:56 pm IST
FacebookTwitterWhatsAppTelegram

ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ് നടുവേദന. ജോലിയുടെ പ്രത്യേകത കൊണ്ടും പലവിധ കാരണങ്ങൾ കൊണ്ടും നടുവേദന ഇന്ന് യുവാക്കളെയും പ്രായമായവരെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. എന്നാൽ ഈ നടുവേദനയ്‌ക്ക് ഒരു പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞാലോ ? നടുവേദനയകറ്റാൻ പ്രകൃതി ദത്തമായ വഴികളുണ്ട്. അതിലൊന്നാണ് വെളുത്തുള്ളിയുടെ ഉപയോഗം. മികച്ച ആന്റി ഓക്‌സിഡന്റായ വെളുത്തുള്ളിയിൽ കാൽസ്യം,ധാതുക്കൾ,വിറ്റാമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

1 പത്തു വെളുത്തുള്ളിയല്ലിയെടുക്കുക. ഇതു ചതച്ച് ഇതിൽ 5 ടേബിൾസ്പൂൺ കടുകെണ്ണയൊഴിയ്‌ക്കണം. ശേഷം വെളുത്തുള്ളി ബ്രൗൺ നിറമാകുന്നതുവരെ ഇത് ചെറിയ തീയിൽ ചൂടാക്കുക. ഈ എണ്ണ ചൂടാറിയ ശേഷം നടുവിൽ പുരട്ടി മസാജ് ചെയ്യുക. അര-ഒരു മണിക്കൂർ കഴിഞ്ഞതിന് ശേഷം ചൂടുവെള്ളത്തിൽ കുളിയ്‌ക്കാം.

2-അൽപ്പം പച്ചമഞ്ഞളും കുറച്ചു വെളുത്തുള്ളിയല്ലികളും ചേർത്ത് അരയ്‌ക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിയ്‌ക്കാം. വേണമെങ്കിൽ അൽപം തേനും ചേർക്കാം. ദിവസവും രണ്ടു നേരവും കുടിയ്‌ക്കുന്നത് നല്ലതാണ്.

3-10 വെളുത്തുള്ളി അല്ലിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ചേർത്തരയ്‌ക്കുക. ഇത് വേദനയുള്ള ഭാഗത്തു ഒരു തുണി ചേർത്തു വച്ചു കെട്ടി അര മണിക്കൂർ ശേഷം ചൂടുവെള്ളത്തിൽ കഴുകാം.

4-2, 3 ടേബിൾ സ്പൂൺ യൂക്കാലിപ്റ്റിസ് ഓയിലിൽ വെളുത്തുള്ളി ചതച്ചു ചേർത്തരച്ചത് വേദനയുള്ളിടത്തു പുരട്ടി മസാജ് ചെയ്യണം. അൽപ്പനേരം ചൂടുവെള്ളത്തിൽ കുളിക്കാം.

5-ദിവസവും രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി ചവച്ചു തിന്നുന്നതും നല്ലതാണ്.

6-വെളുത്തുള്ളി ചതച്ചത് നടുവേദനയുള്ളിടത്തു വച്ചു കെട്ടുക. അൽപം കഴിയുമ്പോൾ കഴുകിക്കളയാം. ഇത് അടുപ്പിച്ച് കുറച്ചു ദിവസം ചെയ്യുന്നത് ഗുണം നൽകും.

7-ചുക്ക്, അമൃത്, വെളുത്തുള്ളി എന്നിവ കഷായം വെച്ച് തിപ്പലിപ്പൊടിയും ആവണക്കെണ്ണയും ചേർത്ത് കഴിക്കുന്നത് നടുവേദന മാറാൻ സഹായിക്കും

ഇത്രയൊക്കയാണെങ്കിലും കരൾരോഗമുള്ളവർ വെളുത്തുള്ളി ഉപയോഗിയ്‌ക്കുന്നതു അൽപ്പം സൂക്ഷിച്ചുവേണം.കാരണം കരൾ രോഗങ്ങൾക്ക് കഴിക്കുന്ന ചില മരുന്നുകളെ നിഷ്ഫലമാക്കാനുള്ള കഴിവ് വെളുത്തുള്ളിയ്‌ക്കുണ്ട്. വെളുത്തുള്ളി ബിപി കുറയ്‌ക്കുന്ന ഒന്നാണ്. ലോ ബിപിയുള്ളവർ ഇതു കഴിയ്‌ക്കുന്നതു ബിപി വീണ്ടും കുറയാൻ ഇടയാക്കുമെന്നും പറയാറുണ്ട്. അതായത് ഒന്നും അധികമാകാതെ സൂക്ഷിച്ചു ഉപയോഗിക്കുക എന്നർത്ഥം.

Tags: GarlicBack Pain
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies