ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായിയുടെ എറെ ആരാധകരുളള മോഡലാണ് വെന്യു. ഇപ്പോൾ പുതിയ വെന്യു എൻ ലൈൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. വരുന്ന സെപ്റ്റംബർ 6-ന് വാഹനം ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്താനാണ് തീരുമാനം. സ്റ്റാൻഡേർഡ് വെന്യൂവിന്റെ സ്‌പോർട്ടിയർ പതിപ്പാണ് പുതിയ വെന്യു എൻ ലൈൻ. നിലവിലെ വെന്യുവിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് വെന്യു എൻ ലൈൻ എത്തുക എന്നാണ് റിപ്പോർട്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത i20 N-Line-ന് സമാനമായിരിക്കും ഇത്.
N6, N8 എന്നിങ്ങനെ വെന്യു എൻ-ലൈൻ രണ്ട് ട്രിമ്മുകളിലാണ് ലഭ്യമാകുന്നത്. ഇന്റീരിയർ പൂർണ്ണമായും കറുപ്പായിരിക്കും. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി സസ്പെൻഷൻ സജ്ജീകരണവും എക്‌സ്‌ഹോസ്റ്റും മാറ്റം വരുത്തും. 1.0L ടർബോ പെട്രോൾ എഞ്ചിനും ഡിസിടി ഗിയർബോക്സും വാഹനത്തിന് നൽകുന്നു. മോട്ടോർ 120 ബിഎച്ച്പി പരമാവധി കരുത്ത് പുറപ്പെടുവിക്കുന്നു. ടർബോ പെട്രോൾ മോട്ടോറിനൊപ്പം 7 സ്പീഡ് ട്വിൻ ക്ലച്ച് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭിക്കും.
ബമ്പറുകളുടെ താഴത്തെ ഭാഗങ്ങളിൽ സ്‌പോർട്ടി റെഡ് ആക്‌സന്റുകളും റൂഫ് റെയിലുകളിൽ ചുവന്ന ഇൻസെർട്ടുകളും പുതിയ വാഹനത്തിന് ഉണ്ടാകും. മുൻ ഭാഗവും, റിയർ ബമ്പറുകളും സാധാരണ മോഡലിൽ നിന്നും വ്യത്യസ്തമായിരിക്കും. മുൻവശത്തെ ഫെൻഡറുകളിൽ ‘എൻ ലൈൻ’ ബാഡ്ജിംഗ് പുതിയ മോഡലിന്റെ പ്രധാന സവിശേഷതയാണ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പവർഡ് ഡ്രൈവർ സീറ്റ്, കണക്‌റ്റഡ് കാർ ടെക്, ബോസ് സൗണ്ട് സിസ്റ്റം, എൽഇഡി പ്രൊജക്ടർ, കോർണറിംഗ് ഹെഡ്‌ലാമ്പുകൾ എന്നിവ കമ്പനി വെന്യു എൻ ലൈന് വാഗ്ദാനം ചെയ്യുന്നുണ്ട്.
Comments