'രുചിക്കൂട്ടിന്റെ മുത്തശ്ശി'; യുകെ ന​ഗരത്തിന് ഇന്ത്യൻ രുചി സമ്മാനിക്കുന്ന 85 വയസ്സുകാരി; വെജിറ്റേറിയൻ വിഭവങ്ങളിലൂടെ യുകെയുടെ മനസ്സ് നിറയ്ക്കുന്ന മഞ്ജുള- Manjula Patel,UK chef
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

‘രുചിക്കൂട്ടിന്റെ മുത്തശ്ശി’; യുകെ ന​ഗരത്തിന് ഇന്ത്യൻ രുചി സമ്മാനിക്കുന്ന 85 വയസ്സുകാരി; വെജിറ്റേറിയൻ വിഭവങ്ങളിലൂടെ യുകെയുടെ മനസ്സ് നിറയ്‌ക്കുന്ന മഞ്ജുള- Manjula Patel,UK chef

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2022, 07:12 pm IST
FacebookTwitterWhatsAppTelegram

യുകെ നഗരത്തിന് വെജിറ്റേറിയൻ വിഭവങ്ങളിലൂടെ ഇന്ത്യൻ രുചിക്കൂട്ടിന്റെ സ്വാദ് സമ്മാനിക്കുകയാണ് ഇന്ത്യൻ വംശജയായ 85 വയസ്സുകാരി. ഗുജറാത്ത് സ്വദേശിയായ മഞ്ജുള പട്ടേലാണ് റസ്റ്റോറന്റ് നടത്തി തന്റെ കൈപുണ്യത്തിലൂടെ യുകെ പൗരന്മാരെ ഇന്ത്യൻ വിഭവങ്ങളുടെ ആരാധകരാക്കി മാറ്റുന്നത്. യുകെയിലെ പ്രശസ്ത കടൽത്തീര പട്ടണമായ ബ്രൈറ്റണിലാണ് മഞ്ജുള പട്ടേലിന്റെ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. നിരവിധി പേരാണ് ഇന്ത്യൻ വിഭങ്ങളുടെ പ്രത്യേകിച്ച് ഗുജറാത്തിന്റെ തനത് രുചിയറിയുവാൻ ഈ എൺപത്തിയഞ്ചുകാരിയുടെ റസ്റ്റോറന്റിൽ എത്തുന്നത്.

ഗുജറാത്തിൽ നിന്നും 1930-കളുടെ അവസാനത്തിൽ മൂന്ന് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ മാതാപിതാക്കൾക്കൊപ്പം ഉഗാണ്ടയിലെ കംബാല നഗരത്തിൽ മഞ്ജുള എത്തി. പിന്നീട് അവളും കുടുംബവും ഉഗാണ്ടയിൽ താമസിക്കാൻ ആരംഭിച്ചു. അവിടെ ഒരു കട നടത്തിയാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ മഞ്ജുളയുടെ പതിമൂന്നാം വയസ്സിൽ അച്ഛൻ മരണപ്പെട്ടതോടെ കുടുംബത്തിന്റെ ഏക ആശ്രയം അവളടെ അമ്മയായി. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തന്റെ അമ്മ കഷ്ടപ്പെടുന്നതു കണ്ടതോടെ അമ്മയെ സഹായിക്കാൻ ആ കുരുന്നു പെണ്ണും ഒപ്പം കൂടുകയായിരുന്നു. തന്റെ അമ്മയുടെ പാചകവും പ്രവർത്തന മാതൃകയും അച്ചടക്കവും അവളും നേടിയെടുത്തു. ദിവസം 35 ഭക്ഷണ പൊതികൾ ഓഫീസ് ജീവനക്കാർക്ക് പാകം ചെയ്തു നൽകികൊണ്ടാണ് മഞ്ജുള തന്റെ പാചക ജീവിതത്തിന് തുടക്കം കുറിച്ചത്.

1964-ൽ മഞ്ജുള ഒരു വ്യവസായിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് ആൺ മക്കളും ജനിച്ചു. 1972-ൽ ഏകാധിപതിയായ ഇദി അമിൻ ഉഗാണ്ടയുടെ ഭരണം ഏറ്റെടുത്തതോടെ അവരുടെ സമാധാനപരമായ ജീവിതം അവസാനിക്കുകയായിരുന്നു. അക്കാലത്ത്, ഉ​ഗാണ്ടയിലെ 90% ബിസിനസ്സുകളും നടത്തിയിരുന്നത് ഏഷ്യക്കാർ ആയിരുന്നു. ഉ​ഗാണ്ടയുടെ പണം സ്വന്തമാക്കുന്നു എന്നാരോപിച്ച് ഏഷ്യക്കാരോട് 90 ദിവസത്തിനകം രാജ്യം വിടാൻ അമീൻ ഉത്തരവിട്ടതോടെ പതിനായിരക്കണക്കിന് ജനങ്ങൾ കുടിയിറക്കപ്പെട്ടു. പലരും മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരായി. മഞ്ജുളയും കുടുംബവും യുകെയിലും എത്തി. അവിടെ ഫാക്ടറിയിൽ അവൾ ജോലി കണ്ടെത്തി. കഷ്ടപാടുകളും യാതനകളും സഹിച്ച് തന്റെ മക്കളെ വളർത്തിയ മഞ്ജുളയ്‌ക്ക് ഒരാ​ഗ്രഹമെ ഉണ്ടായിരുന്നുള്ളു, സ്വന്തമായി ഒരു റസ്റ്റോറന്റ് വേണം. എന്നാൽ അവളുടെ സാമ്പത്തീകാവസ്ഥ അതിന് അനുവദിച്ചില്ല.

അവസാനം മക്കൾ വളർന്ന് ജോലിക്കാരായി. ആ​ഗ്രഹങ്ങൾ എല്ലാം മൂടിവെച്ച് തങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട അമ്മയ്‌ക്ക് സമ്മാനമായി മക്കൾ നൽകിയതാണ് ബ്രൈറ്റണിലെ റസ്റ്റോറന്റ്. അമ്മയുടെ സ്വപ്നം പൂർത്തിയാക്കാൻ അവർ ഒരുപാട് അലഞ്ഞു. അവസാനം റസ്റ്റോറന്റ് ഇടുന്നതിനായി അനുയോജ്യമായ സ്ഥലവും കണ്ടെത്തി. മഞ്ജുളയുടെ എൺപതാം പിറന്നാളിന് മക്കൾ റസ്റ്റോറന്റ് സമ്മാനമായി നൽകുകയായിരുന്നു. 2017 മുതൽ ബ്രൈറ്റണിലെ നാട്ടുകാരെയും വിനോദസഞ്ചാരികളെയും ഗുജറാത്തി വിഭവങ്ങളിലൂടെ ഇന്ത്യൻ രുചിയൂടെ ആരാധകരാക്കി മാറ്റുകയാണ് ഈ അമ്മ. തനിക്ക് കഴിയുന്ന കാലത്തോളം പാചകം ചെയ്യണമെന്നും ഭക്ഷണം വിളമ്പി സ്നേഹം നൽകണമെന്നും മാത്രമാണ് 85 വയസ്സുകാരിയായ മഞ്ജുളയുടെ ഇനി അവശേഷിക്കുന്ന ആ​ഗ്രഹം.

 

 

 

 

Tags: UKchef
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies