ബീജിങ്; അതിർത്തിയിൽ പടയൊരുക്കവുമായി ചൈന. തായ്വാൻ വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക സേനയുടെ കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും അണി നിരത്തിയാണ് ചൈന യുദ്ധസന്നാഹമൊരുക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് തായ്വാനെ വളഞ്ഞ് ചൈനയുടെ യുദ്ധവിമാനങ്ങൾ എത്തിയത്. സ്ഥിതിഗതികൾ അതീവ ഗുരുതരമായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തായ്വാൻ പ്രതിരോധ മന്ത്രാലയം. ഈ അവസരത്തിൽ അമേരിക്ക പിന്തുണയ്ക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ലോകരാജ്യങ്ങൾ.
യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിന് പിന്നാലെയാണ് അതിർത്തി സംഘർഷഭരിതമായത്. പിന്നാലെ നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയെങ്കിലും ചൈനയുടെ ഭാഗത്ത് നിന്ന് യുദ്ധത്തിന് തയ്യാറെടുക്കുന്ന നടപടി കാര്യമായി ഉണ്ടായിരുന്നില്ല. അതിർത്തിയിൽ മിസൈൽ പരീക്ഷണത്തിലൂടെയും സൈനികാഭ്യാസങ്ങളിലൂടെയും പ്രകോപനം നടത്താൻ ശ്രമിച്ചെങ്കിലും തായ്വാൻ സംയമനം പാലിക്കുകയായിരുന്നു.
നാൽസിയുടെ തായ്വാൻ സന്ദർശനത്തിന് മുൻപ് ചൈന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ച് അവർ രാജ്യത്തെത്തുകയായിരുന്നു. തായ് വാൻ ഇപ്പോഴും തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ വാദത്തിന് ഏറ്റ കനത്ത പ്രഹരമായിരുന്നു നാൻസിയുടെ സന്ദർശനം.
Comments