അനധികൃത വിദേശഫണ്ട്; ഇമ്രാൻ ഖാൻ അഴിക്കുള്ളിലേക്കോ? അറസ്റ്റ് നീക്കം സജീവമാക്കി അന്വേഷണ ഏജൻസി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അനധികൃത വിദേശഫണ്ട്; ഇമ്രാൻ ഖാൻ അഴിക്കുള്ളിലേക്കോ? അറസ്റ്റ് നീക്കം സജീവമാക്കി അന്വേഷണ ഏജൻസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2022, 07:32 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. നിരോധിത ഫണ്ട് കേസിൽ ഹാജരാകാത്തതിനാണ് ഇമ്രാൻ ഖാനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്യ്‌തേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. പാകിസ്താൻ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്ത് വിട്ടത്.

കഴിഞ്ഞ ബുധനാഴ്ചയും കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാൻ ഖാന് നോട്ടീസ് നൽകിയിരുന്നു. ഇതിന് ഹജരാകാത്തതിനെ തുടർന്ന് രണ്ടാമത്തെ നോട്ടീസ് വെള്ളിയാഴ്ചയും അയച്ചു. ഇതിനും ഹാജരായിരുന്നില്ല. മൂന്നാം തവണയും ഹാരജായില്ലെങ്കിൽ ഖാനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

മൂന്നാമത്തെ നോട്ടീസും നൽകിയതിന് ശേഷം ഖാനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കും എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. യുഎസ്എ, ഓസ്ട്രേലിയ, കാനഡ, ബ്രിട്ടൻ, ബെൽജിയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ച് കമ്പനികളുമായി ഇമ്രാൻ ഖാന്റെ തെഹ് രിക് ഇ ഇൻസാഫ് പാർട്ടിക്ക് ബന്ധമുണ്ടെന്ന് ഏജൻസി കണ്ടെത്തിയിരുന്നു. ഈ കമ്പനികളുടെ കാര്യം പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച വിവരങ്ങളിൽ തെഹ് രിക് ഇ ഇൻസാഫ് പാർട്ടി ഉൾപ്പെടുത്തിയിട്ടുമില്ല.

എന്നാൽ കേസിൽ തനിക്ക് അയച്ച നോട്ടീസ് രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെടുക്കണം എന്നാണ് ഇമ്രാൻ ഖാന്റെ വാദം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് വസ്തുതാപരമായ നിലപാട് മറച്ചുവെച്ചതിന് എഫ്ഐഎ മതിയായ തെളിവുകൾ ശേഖരിച്ചെന്നും അധികൃതർ പറഞ്ഞു.

ഇമ്രാൻ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ എഫ്ഐഎ കമ്മിറ്റി മതിയായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രണ്ട് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത ഖാന് മൂന്നാമത്തേതും അവസാനത്തേതും ആയ നോട്ടീസ് അടുത്താഴ്ച ഉദ്യോഗസ്ഥർ അയച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ 34 വിദേശരാജ്യങ്ങളിൽ നിന്നും, ചട്ടങ്ങൾ മറികടന്ന് ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി ഫണ്ട് സ്വീകരിച്ചതായി പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു.

Tags: ഇമ്രാൻ ഖാൻ
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies