നികുതി വെട്ടിപ്പിൽ നിലപാട് കൂടുതൽ കടുപ്പിച്ച് ഇന്ത്യ; ചൈന വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് മൊബൈൽ കമ്പനികൾ - Chinese mobile companies in deep trouble as India takes stern actions over tax evasion
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നികുതി വെട്ടിപ്പിൽ നിലപാട് കൂടുതൽ കടുപ്പിച്ച് ഇന്ത്യ; ചൈന വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട് മൊബൈൽ കമ്പനികൾ – Chinese mobile companies in deep trouble as India takes stern actions over tax evasion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 12:58 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ചൈനയിൽ സാമ്പത്തിക പ്രതിസന്ധി സമീപകാലത്തെ ഏറ്റവും രൂക്ഷമായ നിലയിലെന്ന് റിപ്പോർട്ടുകൾ. ഉത്പാദന രംഗത്തും ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റുമതി രംഗത്തും മാന്ദ്യം തുടരുകയാണ്. ചൈനീസ് കമ്പനികൾക്കെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിലപാട് കടുപ്പിച്ചത് സ്ഥിതി രൂക്ഷമാക്കുകയാണ് എന്നാണ് വിവരം.

ചൈനീസ് വാണിജ്യ രംഗത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന മേഖലയാണ് സ്മാർട്ട് ഫോൺ വ്യവസായം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ചൈനീസ് മൊബൈൽ കമ്പനികൾക്കെതിരെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചതോടെ, ഈ മേഖലയും പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചൈനീസ് മൊബൈൽ ഭീമനായ ഷവോമി മൂന്ന് ശതമാനം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചു വിട്ടിരിക്കുകയാണ്. സാമ്പത്തിക വർഷത്തിലെ ആദ്യപാദ കണക്കുകൾ പ്രകാരം, ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്.

കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 83 ശതമാനം ഇടിവാണ് ഷവോമിക്ക് മാത്രം സംഭവിച്ചിരിക്കുന്നത്. മറ്റ് മൊബൈൽ കമ്പനികളും സമാനമായതോ ഇതിനേക്കാൾ മോശമോ ആയ അവസ്ഥയിലാണ്. ചൈനീസ് കമ്പനികളുടെ പ്രധാന വിപണിയായിരുന്ന ഇന്ത്യയിൽ നിന്നും നേരിട്ട വൻ തിരിച്ചടിയാണ് ഇതിന് പ്രധാന കാരണം എന്നാണ് റിപ്പോർട്ട്.

ഷവോമിക്ക് പുറമേ ഒപ്പോ, വിവോ എന്നീ ചൈനീസ് സ്മാർട്ട് ഫോൺ കമ്പനികൾക്കുമെതിരെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ നോട്ടീസുകൾ അയച്ചിരിക്കുകയാണ്. തെറ്റായ വിവരങ്ങൾ നൽകി കസ്റ്റംസ് തീരുവയിൽ വെട്ടിപ്പ് നടത്തിയതിന് റെവന്യൂ ഇൻ്റലിജൻസ് ഡയറക്ടറേറ്റ് ഒപ്പോയ്‌ക്ക് 4,389 കോടി രൂപയുടെ നോട്ടീസാണ് അയച്ചിരിക്കുന്നത്. മറ്റ് കമ്പനികൾക്കെതിരെയും ശക്തമായ നടപടിക്ക് തയ്യാറെടുക്കുകയാണ് ധനകാര്യ മന്ത്രാലയം എന്നതിന്റെ വ്യക്തമായ സൂചനകൾ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻ്റിൽ നൽകിയിരുന്നു.

Tags: Chinaeconomic crisisVIVOXiaomiOPPO
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies