തിരുവനന്തപുരം : നിയമസഭയിൽ മുഖ്യമന്ത്രി മറുപടി നൽകേണ്ട ചോദ്യങ്ങൾ ഇനം മാറ്റിയതായി പരാതി. സഭാ തലത്തിൽ മറുപടി പറയേണ്ട നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളാണ് മാറ്റിയത്. എകെജി സെന്ററിലെ പടക്കമേറും , സ്വർണ്ണക്കടത്ത് എന്നീ വിഷയങ്ങളാണ് ഇനം മാറ്റം വന്നിരിക്കുന്നത്. ഇവ രേഖമൂലം മറുപടി നൽകേണ്ട വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് പരാതി. സംഭവത്തിൽ സ്പീക്കർക്ക് എപി അനിൽകുമാർ പരാതി നൽകി .
വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് നേരിട്ട് മറുപടി പറയുന്നതിൽ നിന്ന് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വർണ്ണ കടത്ത് , എകെജി സെന്ററിലെ പടക്കമേറ് എന്നീ വിഷയങ്ങൾക്ക് പുറമെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ കാപ്പ ചുമത്തൽ അടക്കമുള്ള വിഷയങ്ങളിലെ 26 ചോദ്യങ്ങൾ മാറ്റി എന്നും പരാതിയിൽ പറയുന്നുണ്ട്.
Comments