കണ്ണൂർ : മട്ടന്നൂർ പൊറോറയിൽ യു.ഡി.എഫ്. ആഹ്ളാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം. രണ്ട് വനിതകൾ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മധുസൂദനൻ എം,ജിതിൻ പി.പി, രത്ന കെ, വിനയ ആർ.കെ എന്നിവരാണ് ചികിത്സയിലുള്ളത്.
മട്ടന്നൂർ നഗര സഭയിൽ തുടർച്ചയായി ആറാം തവണയും എൽഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു. അതേസമയം കഴിഞ്ഞ തവണ എൽഡിഎഫിന്റേതായിരുന്ന 7 സീറ്റുകൾ യുഡിഎഫ് ഇത്തവണ പിടിച്ചെടുത്തു.35 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ എൽഡിഎഫ് 21 വാർഡുകളിലും യുഡിഎഫ് 14 വാർഡുകളിലും വിജയിച്ചു.ആറാം തവണയാണ് മട്ടന്നൂരിൽ എൽഡിഎഫ് വിജയിക്കുന്നത്.
മട്ടന്നൂർ എച്ച് എച്ച് എസ് എസിലാണ് വോട്ടെണ്ണൽ നടന്നത്. പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനമായിരുന്നു പോളിംഗ്. ആകെയുള്ള 38811 വോട്ടർമാരിൽ 32837 പേരാണ് വോട്ട് ചെയ്തത്. 35 വാർഡുകളിലുമായി 111 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
Comments