തായ്പേയ്: ചൈന സൈനിക പ്രതിരോധം തീർക്കുന്നതിനിടെ സാങ്കേതിക നിർമ്മാണ രംഗത്തെ തങ്ങളുടെ കരുത്ത് കുറയാതിരിക്കാൻ തന്ത്രങ്ങളുമായി തായ്വാൻ. ലോകത്തിൽ ഏറ്റവും മികച്ച ചിപ്പുകളും സെമികണ്ടക്ടറുകളും നിർമ്മിച്ച് വിതരണം ചെയ്യുന്ന തായ്വാൻ ആഗോളതലത്തിലെ സഹായമാണ് അഭ്യർത്ഥിച്ചിരിക്കുന്നത്.
കൊറോണ കാലത്തെ പ്രതിസന്ധിയിൽ നിന്ന് തായ്വാൻ നിർമ്മാണ മേഖലയിൽ അതിവേഗമാണ് കുതിക്കുന്നത്. ആഗോള മൊബൈൽ, ലാപ്ടോപ്, ഡിജിറ്റൽ ടിവി, വാച്ചുകൾ, വീഡിയോ ഗെയിമുകൾ എന്നിവയുടെ നിർമ്മാതാക്കളുമടക്കം പ്രതിസന്ധിയിൽ നിന്ന് കരകയറുമ്പോൾ എല്ലാവരും ഉപയോഗിക്കുന്നത് തായ്വാന്റെ ചിപ്പുകളും സെമികണ്ട ക്ടറുകളുമാണ്. ആഗോള ആവശ്യത്തിന് ഉൽപ്പന്നങ്ങൾ നിർമ്മിച്ചാലും ചൈന തീർക്കുന്ന പ്രതിരോധത്തെ മറികടക്കാനാണ് തായ്വാൻ ശ്രമിക്കുന്നത്. തായ്വാനിലെ മാക്രോനിക്സ് എന്ന കമ്പനിയാണ് ആഗോള തലത്തിലെ സെമികണ്ടക്ടർ മേഖലയിലെ ഭീമൻ. ഒരു ലക്ഷം പേരാണ് സിൻചൂ സയൻസ് പാർക്ക് എന്ന വ്യവസായ മേഖലയിലെ ഒറ്റ കമ്പനിയിൽ ജോലി ചെയ്യുന്നത്.
അമേരിക്കയുടെ ശക്തമായ വ്യാപാര പങ്കാളിത്തവും ബാൾട്ടിക് രാജ്യങ്ങളുടെ പിന്തുണയും തായ്വാന് വലിയ സഹായമാണ്. യൂറോപ്പും നാറ്റോയും തായ്വാന് ഒപ്പമാണ്. അതിനേക്കാളുപരി തായ്വാന് എല്ലാ അസംസ്കൃത വസ്തുക്കളും നൽകുന്നതിലെ പ്രധാന രാജ്യം ജപ്പാനാണ്. ചൈനയുമായി ജപ്പാൻ ശക്തമായ എതിർപ്പിലാണെന്നതും തായ്വാന് കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുന്നു. ചൈന ആക്രമിച്ചാൽ തായ്വാന്റെ വ്യവസായ മേഖലയെ തകർക്കുമെന്ന ഭീതിയാണ് വൻകിട കമ്പനികൾക്കുള്ളത്.
Comments