'ഇയാള് മ്മളെ കൊയപ്പത്തിലാകും'; തന്റെ ആത്മഗതം ജലീലിനെതിരല്ല, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്നും കെ കെ ശൈലജ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇയാള് മ്മളെ കൊയപ്പത്തിലാകും’; തന്റെ ആത്മഗതം ജലീലിനെതിരല്ല, തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്നും കെ കെ ശൈലജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2022, 06:18 pm IST
Facebook
Twitter
WhatsAppTelegram

താൻ നിയമസഭയിൽ നടത്തിയ ആത്മഗതം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന് മുൻമന്ത്രി കെ കെ ശൈലജ. ഫെയ്‌സ്ബുക്കിലൂടെയാണ് ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭയിൽ ലോകായുക്ത(ഭേദഗതി) ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാനുളള പ്രമേയം അവതരിപ്പിച്ചത് താനാണ്. പ്രസംഗത്തിനിടെ കെ ടി ജലീൽ ഒരു ചോദ്യം ഉന്നയിച്ചു. അതിന് വഴങ്ങി സീറ്റിൽ ഇരിക്കുമ്പോൾ, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

അത് ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നുമാണ് കെ കെ ശൈലജയുടെ വിശദീകരണം. നിയമസഭയിൽ ലോകായുക്ത(ഭേദഗതി) ബിൽ ചർച്ച ചെയ്യുന്നതിനിടെയാണ് ശൈലജയുടെ ആത്മഗതമുണ്ടായത്. കെ ടി ജലീൽ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോഴാണ് ആത്മഗതം പോലെ ഇങ്ങനെ പറഞ്ഞത്.

‘ഇയാൾ നമ്മളെ കൊയപ്പത്തിലാക്കുമോ’ എന്നായിരുന്നു കെ കെ ശൈലജ പറഞ്ഞത്. ആ സമയം മൈക്ക് ഓണായിരുന്നു എന്ന കാര്യം ഓർക്കാതെയാണ് മുൻമന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറച്ച് കാലമായി കെ ടി ജലീൽ നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. ആസാദ് കശ്മീർ എന്ന ജലീലിന്റെ പ്രയോഗം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. അതിന്റെ പേരിൽ ജലീലിനെതിരെ കേസ് എടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കെ കെ ശൈലജയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കെ ടി ജലീലിനെതിരെ സിപിഎമ്മിനകത്ത് വലിയ പ്രതിഷേധമുണ്ടെന്ന സൂചനയാണ് മുൻമന്ത്രിയുടെ ആത്മഗതത്തിലൂടെ പുറത്ത് വന്നത്.

Tags: k t jaleelk k shailajaകെ കെ ശൈലജ
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies