ദുബായ് : ഈ വർഷം യു.എ.ഇയിൽ അപകടത്തിൽ 27 പേർ മരിച്ചതായി റിപ്പോർട്ട്. 655 പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. 1009 അപകടങ്ങളാണുണ്ടായത്. ആദ്യ ആറ് മാസത്തെ കണക്കുകളാണ് ഭരണകൂടം പുറത്തുവിട്ടത്.
പെട്ടെന്നുള്ള തിരിക്കൽ, കൃത്യമായ അകലം പാലിക്കാതിരിക്കൽ, ട്രാഫിക് നിയമ ലംഘനം എന്നിവയാണ് ഭൂരിപക്ഷം അപകടങ്ങൾക്കും കാരണം. അതേസമയം, 2021 ലെ ആദ്യപാദത്തിൽ 1664 അപകടങ്ങളിലായി 61 പേർ മരിക്കുകയും 1100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യാത്രക്കിടയിലെ മൊബൈൽ ഉപയോഗവും അപകടങ്ങൾക്ക് പ്രധാന കാരണമാണെന്ന് അധികൃതർ വ്യക്തമാക്കി.
Comments