വാഷിംഗ്ടൺ: തായ്വാൻ പ്രസിഡൻ്റ് സായ് ഇംഗ് വെന്നിനെ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ പ്രതിനിധി സംഘം. നാളെയാണ് അമേരിക്കൻ സംഘം വെന്നുമായി കൂടിക്കാഴ്ച നടത്തുക. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തിന് ശേഷം മേഖലയിൽ ചൈനീസ് ഭീഷണികളും കടന്നുകയറ്റ ശ്രമങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ സംഘത്തിന്റെ സന്ദർശനം.
തായ്വാൻ കടലിടുക്കിൽ ആയുധ വിന്യാസവുമായി ചൈന ഭീഷണി തുടരുകയാണ്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ മേഖലയിൽ സുരക്ഷ ഉറപ്പ് വരുത്താൻ ശ്രമിക്കുമെന്നും തായ്വാന്റെ സ്വയം പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി പരിശ്രമിക്കുമെന്നും തായ്വാൻ ഭരണകൂടം പ്രതികരിച്ചിരുന്നു.
അതേസമയം, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനക്ക് പിന്തുണയുമായും രംഗത്ത് വന്നിരുന്നു. ചൈനക്ക് ഉറച്ച പിന്തുണ നൽകുന്നതായി പാകിസ്താൻ വിദേശകാര്യ വക്താവ് അസീം ഇഫ്തിക്കർ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. തായ്വാനിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതിസന്ധിയിൽ പാകിസ്താന് കടുത്ത ആശങ്കയുള്ളതായി അസീം ഇഫ്തിക്കർ പറഞ്ഞിരുന്നു.
Comments