തൃശൂർ : അമ്മയെ മകൻ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. തൃശൂർ കിഴക്കേ കോടാലിയിലാണ് സംഭവം. കോടാലി സ്വദേശി ശോഭന(54) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. രണ്ടാനച്ഛനോടൊപ്പമാണ് അമ്മ താമസിക്കുന്നത്. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകത്തിന് ശേഷം പ്രതിയായ മകൻ വിഷ്ണു(24) പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
Comments