തിരുവനന്തപുരം : എബിവിപി സംസ്ഥാന കാര്യാലയത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. തിരുവനന്തപുരം വഞ്ചിയൂരിലുള്ള ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ആർഎസ്എസ് ജില്ല കാര്യവാഹിനെ ഉൾപ്പടെ മർദ്ദിച്ചു. ആർഎസ്എസ് ജില്ല കാര്യവാഹ് അർജുൻ ഗോപാലിനാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകരും പോലീസും ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ജനം ടിവി യ്ക്ക് ലഭിച്ചു.
സിപിഎം സിഐടിയു പ്രവർത്തകരാണ് കാര്യാലയത്തിന് നേരെ അക്രമം അഴിച്ചുവിട്ടത്. സിപിഎമ്മിന്റെ പ്രചാരണ ജാഥ വഞ്ചിയൂരിലെ സംസ്കൃത കോളേജിന് മുന്നിലൂടെ കടന്നുപോയിരുന്നു. ഈ സമയത്ത് എബിവിപി പ്രവർത്തകർ കോളേജിന് മുന്നിലുള്ള റോഡ് ശരിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്ത് കൗൺസിലർക്ക് നിവേദനം നൽകി. എന്നാൽ ഈ നിവേദനം കൈപ്പറ്റാൻ ഇവർ തയ്യാറായില്ല. ഇത് ഓഫീസിൽ കൊടുത്താൽ മതിയെന്ന് പറഞ്ഞുകൊണ്ട് സിപിഎമ്മുകാർ എബിവിപി പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
വീഡിയോ
തുടർന്ന് ഇവരെ സംസ്ഥാന കാര്യാലയത്തിലേക്ക് കയറ്റിയും സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഈ വിവരം അറിഞ്ഞെത്തിയ ആർഎസ്എസ് ജില്ലാ കാര്യവാഹിനെയും ഇവർ മർദ്ദിച്ചു. പോലീസും സിപിഎം പ്രവർത്തകരും ചേർന്നാണ് അർജുനിനെ ആക്രമിച്ചത്. അർജുനെ മർദ്ദിച്ച് പോലീസ് വാഹനത്തിൽ കയറ്റുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവരെ വിട്ടയയ്ക്കാൻ പോലീസ് തയ്യാറാകുന്നില്ല. സിപിഎം പ്രവർത്തകർക്കെതിരെ ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.
Comments