എന്റെ കുടുംബത്തെ ഒന്നാകെ ഭീകരർ കൊന്നൊടുക്കി; ഒരാളെപ്പോലും ബാക്കിവെച്ചില്ല; കശ്മീരി പണ്ഡിറ്റികളുടെ കൂട്ടക്കൊല അതിജീവിച്ച ദൃക്‌സാക്ഷി പറയുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ കുടുംബത്തെ ഒന്നാകെ ഭീകരർ കൊന്നൊടുക്കി; ഒരാളെപ്പോലും ബാക്കിവെച്ചില്ല; കശ്മീരി പണ്ഡിറ്റികളുടെ കൂട്ടക്കൊല അതിജീവിച്ച ദൃക്‌സാക്ഷി പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 03:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 2003 ൽ കശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസ് പുനരാരംഭിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികൾ. നന്ദിമാർഗ് കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട മോഹൻ ലാൽ ഭട്ട് എന്നയാളാണ് ആ കറുത്ത ദിനത്തെപ്പറ്റി പറയുന്നത്.

ലഷ്‌കർ ഭീകരർ നടത്തിയ മനുഷ്യവേട്ടയിൽ മോഹൻ ലാൽ ഭട്ടിന് തന്റെ കുടുംബത്തെ മുഴുവൻ നഷ്ടമായിരുന്നു. അച്ഛൻ രാധ കൃഷ്ണൻ ഭട്ടിനെയും അമ്മ ഗീത ഭട്ടിനെയും സഹോദരി പ്രീതിമയെയും അമ്മാവൻ ലോക്‌നാഥ് ഭട്ടിനെയും ഭീകരർ നിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത് എന്ന് മോഹൻലാൽ ഭട്ട് പറയുന്നു. സംഭവം നടക്കുന്ന സമയം താൻ അവിടെയുണ്ടായിരുന്നുവെന്ന് മോഹൻലാൽ ഭട്ട് വെളിപ്പെടുത്തി. മൂന്നാം നിലയിൽ നിന്ന് താഴെ വീണ താൻ ടിന്നിനടിയിൽ ഒളിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് മാത്രമാണ് അന്ന് ഭീകരരിൽ നിന്നും താൻ രക്ഷപ്പെട്ടത് .

‘രാത്രി 10:30 മണിയോടെ ഞങ്ങളെല്ലാവരും ഉറങ്ങിപ്പോയിരുന്നു. പെട്ടെന്ന്, പുറത്ത് നിന്ന് ജനൽ ചില്ലുകൾ തകർക്കുന്ന ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റു. വാതിൽ പകുതി തുറന്നു നോക്കിയപ്പോൾ, പട്ടാള യൂണിഫോം ധരിച്ച ആളുകളെയാണ് കണ്ടത്. തങ്ങൾക്കുള്ളതെല്ലാം എടുത്തോളൂ ഞങ്ങളെ വെറുതെ വിടണമെന്ന് അമ്മ അവരോട് കേണപേക്ഷിച്ചു. എന്നാൽ ഞങ്ങൾ നിങ്ങളെ എന്നെന്നേക്കുമായി നിശബ്ദരാക്കുമെന്നാണ് അവർ പറഞ്ഞത്,’ മോഹൻലാൽ ഭട്ട് പറഞ്ഞു.

‘ഇതിന് പിന്നാലെ തീവ്രവാദികൾ വെടിയുതിർക്കുന്നതാണ് കണ്ടത്. വെടിയൊച്ചയുടെ ശബ്ദം മാത്രമേ എനിക്ക് കേൾക്കാൻ സാധിച്ചുളളൂ. ഒരു കുട്ടിയുടെ കരച്ചിലും കേട്ടു. അവൻ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ അവർ ആ കുഞ്ഞിനെയും വെടിവെച്ച് കൊന്നു. രണ്ട് വയസ്സുകാരനെപോലും ഭീകരർ വെറുതെവിട്ടില്ല, അവനെയും തീർത്തുകളഞ്ഞു’, ഭട്ട് പറഞ്ഞു.

ജമ്മു കശ്മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പിഡിപി) നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ, കശ്മീരി പണ്ഡിറ്റുകൾ ഒരിക്കലും താഴ്വര വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രമിച്ചു. അവർ ഗ്രാമം മുഴുവൻ പൂട്ടിയിടുകയും പ്രചരണം ആരംഭിക്കുകയും ചെയ്തു. കശ്മീരിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങളെ അവർ അനുവദിച്ചില്ല. നന്ദിമാർഗിൽ വിന്യസിച്ചിരുന്ന പ്രാദേശിക പോലീസാണ് അന്ന് ഭീകരർക്ക് കശ്മീരി പണ്ഡിറ്റുകളുടെ വീട് കാണിച്ചുകൊടുത്തത്. ഞങ്ങളെയെല്ലാം കൊല്ലുന്നത് അവർ കൈയ്യും കെട്ടി നോക്കിനിന്നു. തോക്കെടുത്ത് ഒരു തവണ പോലും വെടിയുതിർക്കാൻ അവർ തയ്യാറായില്ലെന്നും ഭട്ട് ആരോപിച്ചു. 11 പുരുഷന്മാരും 11 സ്ത്രീകളും 2 കുട്ടികളുമാണ് അന്നത്തെ ആക്രമണത്തിൽ മരിച്ചത് എന്നും ഭട്ട് കൂട്ടിച്ചേർത്തു.

Tags: AttackTerror Attackkashmiri pandit
ShareTweetSendShare

More News from this section

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies