'പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ല': ശ്രീരാമ ജന്മഭൂമി കാണാനുള്ള അടക്കാനാവാത്ത ആഗ്രഹം തന്നെ അയോദ്ധ്യയിൽ എത്തിച്ചുവെന്ന് ലോകപ്രശസ്ത സംഗീതജ്ഞൻ (വീഡിയോ)- Grammy award winner Ricky Kej visits Ram Mandir site in Ayodhya
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ല’: ശ്രീരാമ ജന്മഭൂമി കാണാനുള്ള അടക്കാനാവാത്ത ആഗ്രഹം തന്നെ അയോദ്ധ്യയിൽ എത്തിച്ചുവെന്ന് ലോകപ്രശസ്ത സംഗീതജ്ഞൻ (വീഡിയോ)- Grammy award winner Ricky Kej visits Ram Mandir site in Ayodhya

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 10:18 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ശ്രീരാമക്ഷേത്ര ഭൂമിയിൽ ദർശനം നടത്തി ഗ്രാമി പുരസ്കാര ജേതാവായ ലോകപ്രശസ്ത സംഗീതജ്ഞൻ റിക്കി കെജ്. നിർമ്മാണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ടാണ് താൻ ഇപ്പോൾ തന്നെ ഇവിടെ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങൾ അയോദ്ധ്യ സന്ദർശിക്കണമെന്നും ക്ഷേത്ര ദർശനം നടത്തി അനുഗൃഹീതരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം നടക്കുന്ന സ്ഥലം സന്ദർശിക്കുന്നതിന്റെ വീഡിയോയും കെജ് ട്വിറ്ററിൽ പങ്ക് വെച്ചു. ക്ഷേത്ര ഭൂമി സന്ദർശിക്കാൻ സാധിച്ചത് അവിസ്മരണീയമായ അനുഭവമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ അനുസ്യൂതം പുരോഗമിക്കുന്നത് കാണുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ആയിരം വർഷങ്ങൾക്കപ്പുറവും നിലനിൽക്കുന്ന പുണ്യക്ഷേത്രമാണ് അയോദ്ധ്യയിൽ ഉയരുന്നത്. ഇതിന്റെ നിർമ്മാണത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം നമ്മുടെ തലമുറയ്‌ക്കാണ്. അത് വലിയ പുണ്യമാണെന്നും റിക്കി കെജ് പറഞ്ഞു. രണ്ട് തവണ ഗ്രാമി പുരസ്കാരം നേടിയ സംഗീതജ്ഞനാണ് അദ്ദേഹം.

Visited the Ram Temple site in Ayodhya. Absolutely amazed 🙂 A monument that will last over a 1000 years! We are the generation that saw it built 🙂 @narendramodi @ShriRamTeerth pic.twitter.com/E7BUZLq8P8

— Ricky Kej (@rickykej) August 26, 2022

Tags: ayodhyaram mandirricky kej
Share
Tweet
SendShare

More News from this section

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

ചണ്ഡിഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; നിരോധിത ഖലിസ്ഥാനി സംഘടനയായ ബബ്ബർ ഖൽസയുമായി ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിൽ

കുഞ്ഞൻ സ്റ്റിക്കി നോട്ടിൽ 150 വാക്കുകൾ!!! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി സീനിയർ ക്ലൗഡ് എൻജിനീയറായ പുഷ്പജ്യോതി രവികുമാർ

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

Latest News

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

പന്തിന് റെക്കോര്‍ഡ് നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ താരം

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies