അയോദ്ധ്യ: നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ശ്രീരാമക്ഷേത്ര ഭൂമിയിൽ ദർശനം നടത്തി ഗ്രാമി പുരസ്കാര ജേതാവായ ലോകപ്രശസ്ത സംഗീതജ്ഞൻ റിക്കി കെജ്. നിർമ്മാണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ടാണ് താൻ ഇപ്പോൾ തന്നെ ഇവിടെ എത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങൾ അയോദ്ധ്യ സന്ദർശിക്കണമെന്നും ക്ഷേത്ര ദർശനം നടത്തി അനുഗൃഹീതരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം നടക്കുന്ന സ്ഥലം സന്ദർശിക്കുന്നതിന്റെ വീഡിയോയും കെജ് ട്വിറ്ററിൽ പങ്ക് വെച്ചു. ക്ഷേത്ര ഭൂമി സന്ദർശിക്കാൻ സാധിച്ചത് അവിസ്മരണീയമായ അനുഭവമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ അനുസ്യൂതം പുരോഗമിക്കുന്നത് കാണുന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
ആയിരം വർഷങ്ങൾക്കപ്പുറവും നിലനിൽക്കുന്ന പുണ്യക്ഷേത്രമാണ് അയോദ്ധ്യയിൽ ഉയരുന്നത്. ഇതിന്റെ നിർമ്മാണത്തിന് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യം നമ്മുടെ തലമുറയ്‌ക്കാണ്. അത് വലിയ പുണ്യമാണെന്നും റിക്കി കെജ് പറഞ്ഞു. രണ്ട് തവണ ഗ്രാമി പുരസ്കാരം നേടിയ സംഗീതജ്ഞനാണ് അദ്ദേഹം.
Visited the Ram Temple site in Ayodhya. Absolutely amazed 🙂 A monument that will last over a 1000 years! We are the generation that saw it built 🙂 @narendramodi @ShriRamTeerth pic.twitter.com/E7BUZLq8P8
— Ricky Kej (@rickykej) August 26, 2022















