സ്വപ്‌നങ്ങൾക്ക് പരിധി വെച്ചില്ല; രാജ്യത്തിന്റെ രാഷ്ട്രപതിയെ വരെ കാണാൻ കൊതിച്ചു; മക്കൾക്കായി പുതിയ സ്വപ്‌നങ്ങൾ കാണുവാൻ ഇനിയൊന്ന് ഉറങ്ങണമെന്ന് ഗോപിനാഥ് മുതുകാട്- Gopinath Muthukad, Droupadi Murmu
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്‌നങ്ങൾക്ക് പരിധി വെച്ചില്ല; രാജ്യത്തിന്റെ രാഷ്‌ട്രപതിയെ വരെ കാണാൻ കൊതിച്ചു; മക്കൾക്കായി പുതിയ സ്വപ്‌നങ്ങൾ കാണുവാൻ ഇനിയൊന്ന് ഉറങ്ങണമെന്ന് ഗോപിനാഥ് മുതുകാട്- Gopinath Muthukad, Droupadi Murmu

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 10:29 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിലെ കുട്ടികൾ ഭാരതത്തിന്റെ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ നേരിട്ടു കണ്ടു. തന്റെ കുട്ടികൾക്ക് രാഷ്‌ട്രപതിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗോപിനാഥ് മുതുകാട്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കാണ് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കാണാൻ അവസരം ലഭിച്ചത്. സഫലമായ യാത്ര കഴിഞ്ഞ് ഇന്ന് തന്റെ മക്കളോടൊപ്പം തിരുവനന്തപുരത്ത് തിരിച്ചെത്തി എന്നും ഇനിയൊന്ന് ഉറങ്ങണമെന്നുമാണ് ​ഗോപിനാഥ് ഫേയ്സ്ബുക്കിൽ കുറിച്ചത്.

ഒരുപാട് ദിനങ്ങളായി ശരിക്കൊന്ന് ഉറങ്ങിയിട്ട്. കുട്ടികളെയും കൊണ്ട് ഡൽഹി യാത്ര ഉറപ്പിച്ചതു മുതൽ പലതരത്തിലുള്ള ആശയകുഴപ്പങ്ങൾ തന്റെ ഉറക്കം കെടുത്തിയിരുന്നു. അംബേദ്‌കർ ഓഡിറ്റോറിയത്തിന്റെ അനുമതി, കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വം, വിശിഷ്ടാതിഥികളുടെ സാന്നിധ്യം, ഇത്രയും പേർക്കുള്ള വിമാന ടിക്കറ്റ് തുടങ്ങി ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു. സ്വപ്‌നങ്ങൾ നിരത്തുമ്പോൾ അതിനൊരു പരിധി വച്ചില്ല. രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന പ്രസിഡന്റിനെ വരെ കാണാൻ കൊതിച്ചുവെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഒരുപാട് പേരുടെ മനസ്സിന്റെ നന്മയും പരിശ്രമവും ഒത്തുചേർന്നപ്പോൾ സ്വപ്നം കാണാവുന്നതിലുമപ്പുറം കാര്യങ്ങൾ സഫലമായി എന്ന് അദ്ദേഹം കുറിച്ചു.

അംബേദ്‌കർ ഓഡിറ്റോറിയത്തിൽ തന്റെ കുട്ടികൾ നിറഞ്ഞാടി. നോബൽ സമ്മാനജേതാവ് കൈലാഷ് സത്യാർത്ഥിയും ചീഫ് അഡ്മിറൽ ഹരികുമാർ സാറും മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും നിറഞ്ഞ സദസ്സിൽ അവർ നിലയ്‌ക്കാത്ത കയ്യടികൾ ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിലെത്തി, രാഷ്‌ട്രപതി ദ്രൗപതി മുർമുവിനൊപ്പം എന്റെ മക്കൾ നിന്നുവെന്നും ഗോപിനാഥ് മുതുകാട് സന്തോഷം പങ്കുവെച്ചു. ഈ മക്കളുടെ സ്നേഹത്തിന് വേലിക്കെട്ടുകളില്ല. പരിമിതികൾ ഏറെയുള്ള അവരുടെ പ്രാർത്ഥനകളുടെ സാഫല്യത്തിന് പരിധിയുമില്ല. സഫലമായ യാത്ര കഴിഞ്ഞ് എന്റെ മക്കളോടൊപ്പം തിരുവനന്തപുരത്ത് തിരിച്ചെത്തിയിരിക്കുന്നു. ഇനിയൊന്നുറങ്ങണം, ഒരിക്കലും സ്വപ്നം കാണാനറിയാത്ത അവർക്കുവേണ്ടി പുതിയ സ്വപ്‌നങ്ങൾ കാണുവാനായി എന്ന് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: indian presidentGOPIN\ATH MUTHUKADDroupadi Murmu
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies