പാകിസ്താനെതിരെ കണക്ക് തീർത്തു; ദുബായിൽ ഇന്ത്യയുടെ ആറാട്ട്- India beats Pakistan in Asia Cup
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താനെതിരെ കണക്ക് തീർത്തു; ദുബായിൽ ഇന്ത്യയുടെ ആറാട്ട്- India beats Pakistan in Asia Cup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 11:41 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏഷ്യാ കപ്പിലെ ആവേശകരമായ മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ. ആവേശം അലതല്ലിയ മത്സരത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയ ലക്ഷ്യം അവസാന ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കാനുള്ള ക്യാപ്ടൻ രോഹിത് ശർമ്മയുടെ തീരുമാനം നിർണ്ണായകമായി. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേ പോലെ മികവ് പുലർത്തിയാണ് ട്വൻ്റി 20 ലോകകപ്പിലെ തോൽവിക്ക് ഇന്ത്യ പ്രതിക്രിയ ചെയ്തത്.

ആദ്യ ഓവറിൽ രാഹുൽ പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ഫോമിലേക്ക് തിരിച്ചു വന്ന വിരാട് കോഹ്ലിയും സമ്മർദ്ദം അതിജീവിച്ച് ബാറ്റേന്തിയ രവീന്ദ്ര ജഡേജയും ഹർദ്ദിക് പാണ്ഡ്യയും ചേർന്നാണ് ചേസിംഗിൽ ഇന്ത്യക്കായി ജയമൊരുക്കിയത്. നൂറാം ട്വൻ്റി 20 മത്സരത്തിനിറങ്ങി അവധാനതയോടെ ബാറ്റേന്തിയ കോഹ്ലി 34 പന്തിൽ 35 റൺസ് നേടി അടിത്തറ പാകി. തുടർന്ന് വന്ന ജഡേജയുടെ പരിചയ സമ്പത്തും പാണ്ഡ്യയുടെ ആക്രമണോത്സുകതയും ചേർന്നപ്പോൾ ഇന്ത്യ കാത്തിരുന്ന വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. 29 പന്തിൽ 35 റൺസുമായി ജഡേജ പുറത്തായി. അവസാന ഓവർ എറിഞ്ഞ മുഹമ്മദ് നവാസിനെ സിക്സറിന് തൂക്കിയാണ് പാണ്ഡ്യ മത്സരം അവസാനിപ്പിച്ചത്. പാണ്ഡ്യ 17 പന്തിൽ 33 റൺസ് നേടി. ക്യാപ്ടൻ രോഹിത് ശർമ്മ 12 റൺസും സൂര്യകുമാർ യാദവ് 18 റൺസും നേടി പുറത്തായി. ദിനേശ് കാർത്തിക്ക് 1 റണ്ണുമായി പുറത്താകാതെ നിന്നു.

നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ ഇരുപതാം ഓവറിലെ അവസാന പന്തിൽ 147 റൺസിന് പുറത്തായി. 43 റൺസെടുത്ത ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ ടോപ് സ്കോറർ.

ബൗളർമാരുടെ മികച്ച പ്രകടനമാണ് മത്സരത്തിൽ ഇന്ത്യക്ക് ആദ്യ മേൽക്കൈ നൽകിയത്. ഭുവനേശ്വർ കുമാർ 4 ഓവറിൽ 26 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തി. ഹർദ്ദിക് പാണ്ഡ്യക്ക് 3 വിക്കറ്റ് ലഭിച്ചപ്പോൾ അർഷ്ദീപ് സിംഗ് 2 വിക്കറ്റും ആവേശ് ഖാൻ 1 വിക്കറ്റും നേടി.

ആദ്യം പതറിയെങ്കിലും പിന്നീട് കരുതലോടെ ബാറ്റ് വീശിയ ഇന്ത്യ ഒടുവിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു.

4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്‌ത്തുകയും 33 റൺസുമായി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്ത ഹർദ്ദിക് പാണ്ഡ്യയാണ് മാൻ ഓഫ് ദ് മാച്ച്.

Tags: Pakistanasia cup 2022
Share
Tweet
SendShare

More News from this section

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

Latest News

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies