വിക്ടറി കാണിച്ച് നന്ദമുരി ബാലകൃഷ്ണ; നായികയായി ശ്രുതി ഹാസൻ; ആക്ഷൻ സ്റ്റാറിന്റെ അന്യായ ലുക്ക് ഏറ്റെടുത്ത് ആരാധകർ- NBK107, Nandamuri Balakrishna, Shruti Haasan
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വിക്ടറി കാണിച്ച് നന്ദമുരി ബാലകൃഷ്ണ; നായികയായി ശ്രുതി ഹാസൻ; ആക്ഷൻ സ്റ്റാറിന്റെ അന്യായ ലുക്ക് ഏറ്റെടുത്ത് ആരാധകർ- NBK107, Nandamuri Balakrishna, Shruti Haasan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 02:17 pm IST
Facebook
Twitter
WhatsAppTelegram

നന്ദമുരി ബാലകൃഷ്ണയും ശ്രുതി ഹാസനും തമ്മിലുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബാലകൃഷ്ണയുടെ 107-ാമത്തെ ചിത്രത്തിലാണ് നായികയായി ശ്രുതിഹാസൻ എത്തുന്നത്. ചിത്രത്തിലെ ​ഗാനരം​ഗം ഷൂട്ട് ചെയ്യുന്ന ലൊക്കേഷനിൽ നിന്നുള്ള ഒരു സെൽഫിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ചിത്രത്തിൽ ഇരുവരും വിക്ടറി ചിഹ്നം കാണിക്കുന്നത് ദൃശ്യമാകും. തുർക്കിയിലെ ഇസ്താംബൂളിൽ നിന്നുള്ള ലൊക്കേഷൻ ചിത്രമാണിത്. താരങ്ങളുടെ ചിത്രം ആരാധകർ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്.

തൻറേതായ ശൈലിയിലൂടെ തെലുങ്ക് സിനിമയിൽ തിളങ്ങുന്ന നടനാണ് നന്ദമുരി ബാലകൃഷ്ണ. അദ്ദേഹത്തിന്റെ അഭിനയവും സംഘട്ടനവും പൊതുവേദികളിലെ അഭിപ്രായ പ്രകടനങ്ങളുമെല്ലാം ഏറെ ട്രോളുകൾ ഏറ്റുവാങ്ങാറുണ്ട്. എന്നാൽ അതേസമയം, താരത്തെ സ്ക്രീനിൽ കണ്ട് ആവേശം കൊള്ളുന്ന ഒരു വലിയ വിഭാ​ഗം ആരാധ സംഘവും ബാലകൃഷ്ണയ്‌ക്ക് സ്വന്തമാണ്. അവസാനമായി തിയറ്ററിൽ ഇറങ്ങിയ ‘അഖണ്ഡ’ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. 100 കോടി നേടിയ ചിത്രം തിയറ്ററുകളിൽ ആരാധകർക്ക് അവേശമായി.

രവി തേജ നായകനായ ‘ഡോൺ സീനു’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്‌ക്ക് കടന്നുവന്ന ഗോപിചന്ദ് മലിനേനിയാണ് പേരിട്ടിട്ടില്ലാത്ത NBK107 എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ബാലകൃഷ്ണയെ ശക്തമായ ഒരു വേഷത്തിൽ അവതരിപ്പിക്കുന്ന സിനിമയിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ബാലകൃഷ്ണ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. പ്രമുഖ ബാനർ ആയ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളി താരം ഹണിറോസും ചിത്രത്തിന്റെ ഭാ​ഗമാകുന്നു.

 

 

 

Tags: Nandamuri BalakrishnaShruti Haasan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies