''ഭർത്താവ് ഗൾഫിലാണ്, നേരിൽ കാണണം''; ഇൻസ്റ്റഗ്രാമിലെ വൈറൽ '' ഫീനിക്‌സ് കപ്പിൾസ്' ന്റെ തട്ടിപ്പ് ഇങ്ങനെ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ഭർത്താവ് ഗൾഫിലാണ്, നേരിൽ കാണണം”; ഇൻസ്റ്റഗ്രാമിലെ വൈറൽ ” ഫീനിക്‌സ് കപ്പിൾസ്’ ന്റെ തട്ടിപ്പ് ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 01:03 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : പാലക്കാട് ഹണിട്രാപ്പിലൂടെ വ്യവസായിയെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാമിലൂടെ വൈറലായ ”ഫീനിക്‌സ് കപ്പിൾ” എന്നറിയപ്പെടുന്ന ദേവുവും ഭർത്താവ് ഗോകുലും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത്. ശരത് (24), അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരാണ് പിടിയിലായ മറ്റ് നാല് പേർ.

സമ്പന്നരായ വ്യവസായികളെ ലക്ഷ്യം വെച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് സംഘം പ്രവർത്തിക്കുക. പരിചയപ്പെട്ട ശേഷം ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉളളൂവെന്നും പറഞ്ഞ് സന്ദേശങ്ങൾ അയയ്‌ക്കും. യുവതി എന്ന വ്യാജേന ശരത്ത് ആദ്യം മെസേജ് അയയ്‌ക്കും. പിന്നീട് സ്ത്രീയാണെന്ന് വിശ്വസിപ്പിക്കാൻ ദേവുവിനെ ഉപയോഗിച്ച് ആളുകളെ കെണിയിൽ പെടുത്തും. സ്ത്രീ ശബ്ദമാണെന്ന് ഉറപ്പിക്കുന്നതോടെ ആളുകൾ വീഴും.

പിന്നെ ചാറ്റുകളിലൂടെ തന്നെ അടുപ്പമുണ്ടാക്കി നേരിട്ട് കാണണം എന്ന ആഗ്രഹം പ്രകടിപ്പിക്കും. പാലക്കാടാണ് വീട് എന്നായിരുന്നു സംഘം വ്യവസായിയോട് പറഞ്ഞിരുന്നത്. ഇതിനായി ഇവർ യാക്കരയിൽ വാടകയ്‌ക്ക് വീട് എടുത്തു. യുവതിയുടെ വാക്ക് വിശ്വസിച്ച് കഴിഞ്ഞ ഞായറാഴ്ച വ്യവസായി പാലക്കാട് എത്തി. രാത്രിയോടെ ഇവർ ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു.

 

വ്യവസായി വീട്ടിൽ എത്തിയതോടെ സംഘം സദാചാര പോലീസ് ചമഞ്ഞ് ഇയാളെ പിടിച്ചുകെട്ടുകയായിരുന്നു. തുടർന്ന് നഗ്ന ചിത്രങ്ങൾ പകർത്തി കൈയ്യിലുള്ള പണം തട്ടിയെടുത്തു. നാല് പവന്റെ സ്വർണമാല, കാർ, മൊബൈൽ ഫോൺ, എടിഎം കാർഡുകൾ, ഓഫീസ് രേഖകൾ, കൈയ്യിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തത്. കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്.

 

പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങിയ വ്യവസായി ഓടി രക്ഷപ്പെടുകയായിരുന്നു. നേരെ അടുത്തുള്ള സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഹണിട്രാപ് സംഘത്തെ പിടികൂടിയത്.

Tags: Attackinstagramhoney trapbusiness man
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies